/sathyam/media/post_attachments/YbIM6EmN4ZTWFHEW0LFa.jpg)
കുവൈറ്റ്: മലപ്പുറം ജില്ലാ അസോസിയേഷൻ ഈ വർഷം നടത്തുന്ന ഈണം 2022 ൻ്റെ ഫുഡ് കൂപ്പൺ പ്രകാശനം മെഡക്സ് മെഡിക്കല്‍ കെയര്‍ ഫഹാഹീലിൽ വച്ച് നടന്നു.
മലപ്പുറം ജില്ലാ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ മുഹമ്മദ് ബഷീർ അദ്ധ്യക്ഷനായ ചടങ്ങിൽ കൂപ്പൺ ഫ്ലയർ മെഡക്സ് ജനറൽ മാനേജർ ഇംതിഹാസിനു നൽകികൊണ്ട് ഉത്ഘാടനം ചെയ്തു.
പ്രസ്തുത യോഗത്തിൽ ഈണം പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ അനസ് തയ്യിൽ സ്വാഗതവും എംഎകെ ജനറൽ സെക്രട്ടറി നസീർ കരംകുളങ്ങര നന്ദിയും പ്രകാശിപ്പിച്ച ചടങ്ങിൽ സംഘടനാ ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു.