സിവില്‍ ഐഡി വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള വ്യാജ ഫോണ്‍ കോളുകള്‍ക്കെതിരെ കുവൈറ്റില്‍ മുന്നറിയിപ്പ്‌

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സിവില്‍ ഐഡി വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഫോണ്‍ കോളുകളില്‍ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റി.

Advertisment

സിവില്‍ ഇന്‍ഫര്‍മേഷന്‍ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വ്യക്തിഗത വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഫോണ്‍ കോളുകളിലൂടെയാണ് തട്ടിപ്പ് നടക്കുന്നത്. ഇത്തരത്തിലുള്ള വ്യാജ ഫോണ്‍ കോളുകള്‍ ലഭിച്ചതായി നിരവധി പേര്‍ പരാതിപ്പെട്ടു.

ഈ സാഹചര്യത്തിലാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്. ടെലിഫോൺ കോളുകൾ വഴി തങ്ങൾ ആരുടെയും വ്യക്തി വിവരങ്ങൾ അപ്ഡേറ്റ്‌ ചെയ്യാൻ ആവശ്യപ്പെടുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Advertisment