/sathyam/media/post_attachments/69jXk1hrT7bZuucxBN5Y.jpg)
കുവൈറ്റ് സിറ്റി: സമ്പൂർണ്ണ യോഗ്യതയുള്ള രാജ്യമെന്ന നിലയിൽ ഐക്യരാഷ്ട്രസഭയിൽ അംഗത്വത്തിന് അപേക്ഷിക്കാനുള്ള പലസ്തീനിന്റെ അഭ്യർത്ഥനയ്ക്ക് കുവൈത്തിന്റെ പിന്തുണ വിദേശകാര്യ മന്ത്രി ഷെയ്ഖ് ഡോ. അഹമ്മദ് അൽ നാസർ പ്രഖ്യാപിച്ചു.
യുഎൻ പൊതുസഭയുടെ 77-ാമത് സമ്മേളനത്തോടനുബന്ധിച്ച് ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് നടന്ന പലസ്തീനിനായുള്ള ലെയ്‌സൺ കമ്മിറ്റിയുടെ മന്ത്രിതല യോഗത്തിൽ അദ്ദേഹം നടത്തിയ പ്രസംഗത്തിലാണ് പിന്തുണ പ്രഖ്യാപിച്ചത്.
ഇസ്ലാമിനെ ഭീകരവാദവുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ അദ്ദേഹം സംസാരിച്ചു. ഇത്തരം ശ്രമങ്ങളെ നേരിടാനും തടയാനും ഇസ്ലാമിക രാജ്യങ്ങളോടും അന്താരാഷ്ട്ര സമൂഹത്തോടും ആഹ്വാനം ചെയ്തു.
ഇസ്‌ലാമിക സഹകരണ സംഘടനയിലെ അംഗരാജ്യങ്ങളുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇസ്ലാമിനെ ശരിയായി ചിത്രീകരിക്കാന്‍ മാർച്ച് 15 അന്താരാഷ്ട്ര ഇസ്ലാമോഫോബിയ ദിനമായി പ്രഖ്യാപിക്കുന്ന പ്രമേയം ജനറൽ അസംബ്ലി അംഗീകരിച്ചതിനെ അദ്ദേഹം അഭിനന്ദിച്ചു. സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും മിതത്വത്തിന്റെയും മതമാണ് ഇസ്ലാം എന്ന് അദ്ദേഹം പറഞ്ഞു.