/sathyam/media/post_attachments/YNbjP9ASQkMnM7ebdqXh.jpg)
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുന്ന പ്രവാസികളുടെ എണ്ണം വര്‍ധിക്കുന്നു. നിലവില്‍ 3500 പ്രവാസികളാണ് നാടുകടത്തല്‍ കേന്ദ്രങ്ങളിലുള്ളത്. ഈ വര്‍ധനവ് ആഭ്യന്തര മന്ത്രാലയത്തിനും വെല്ലുവിളി സൃഷ്ടിക്കുകയാണ്.
തുടർച്ചയായ സുരക്ഷാ പ്രചാരണങ്ങൾ നിയമലംഘകരുടെ എണ്ണം വർധിക്കാൻ കാരണമായി. നിലവിൽ 1,300 പേർ നാടുകടത്തൽ കേന്ദ്രങ്ങളിലും 1,500 പേർ സുരക്ഷാ ഡയറക്‌ടറേറ്റുകളിലും പോലീസ് സ്‌റ്റേഷനുകളിലും 400 പേർ താമസ അന്വേഷണ വിഭാഗങ്ങളിലും 200 പേർ ക്രിമിനൽ അന്വേഷണത്തിലും 100 പേർ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിലുമാണ്.