പ്രവാസി വെൽഫെയർ കുവൈത്ത് കേരളോൽസവം 2022 പോസ്റ്റർ പ്രകാശനം ചെയ്തു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ് സിറ്റി: കുവൈത്ത് മലയാളികളുടെ ഏറ്റവും വലിയ കലാമാമാങ്കമായ കേരളോൽസവം 2022 ന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ നടന്ന ചടങ്ങിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലമാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.

Advertisment

നവംബർ 11 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ അബ്ബാസിയ ഓക്സ്ഫോർഡ് പാക്കിസ്ഥാൻ ഇംഗ്ലീഷ് സ്കൂളിലാണ് കേരളോൽസവം സംഘടിപ്പിച്ചിരിക്കുന്നത്. എട്ട് വേദികളിലായി 70 ൽ പരം മത്സരയിനങ്ങൾ അരങ്ങേറും. കിഡ്സ് , സബ് ജൂനിയർ , ജൂനിയർ , സീനിയർ , പുരുഷൻമാർ , സ്ത്രീകൾ തുടങ്ങി വിവിധ കാറ്റഗറിങ്ങളിലായി നാലു സോണുകളിൽ നിന്നുമായി ആയിരത്തോളം മത്സരാർഥികളെ പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.

ലിസി മാത്യു -ഫഹാഹീൽ , നിഷാദ് ഇളയത് - ഫർവാനിയ , റഷീദ് ബാവ- അബ്ബാസിയ , ജവാദ് അമീര് സാൽമിയ എന്നിവരാണ് സോണൽ ക്യാപ്റ്റന്മാർ പ്രവാസി വെൽഫെയർ കുവൈത്ത് പ്രസിഡന്റ് അൻവർ സയീദ്, കേരളോൽസവം ജനറൽ കൺവീണർ ലായിക് അഹമ്മദ് , ജനറൽ സെക്രെട്ടറിമാരായ റഫീഖ് ബാബു പൊൻമുണ്ടം, ഗിരീഷ് വയനാട്, വൈസ് പ്രസിഡണ്ടുമാരായ അനിയൻ കുഞ്ഞ്, റസീന മുഹിയുദ്ദീൻ, സെക്രെട്ടറിമാരായ വഹീദ ഫൈസൽ, ഷഫീർ അബൂബക്കർ, ട്രഷറർ ശൌക്കത്ത് വളാഞ്ചേരി, അസി. ട്രേഷറർ വിഷ്ണു നടേഷ്, ഷീബ ബാബു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

രജിസ്ട്രേഷനും മറ്റ് വിശദാംശങ്ങളും പ്രവാസി വെൽഫെയർ കുവൈത്തിന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ ഉടൻ പ്രസിദ്ധപ്പെടുത്തും. കൂടുതൽ വിവരങ്ങൾക്ക് : 66382869

Advertisment