Advertisment

സോക്കർ കേരള സോക്കർ ഫെസ്റ്റ് 2022: അൽ ശബാബ് എഫ്‌ സി ജേതാക്കൾ,യങ് ഷൂട്ടേർസ് അബ്ബാസിയ രണ്ടാമത്

New Update

publive-image

Advertisment

കുവൈറ്റ് : ഷിഫാ അൽജസീറ സോക്കർ കേരള കെഫാക്കുമായി സഹകരിച്ചു നടത്തിയ സെവൻ എ സൈഡ് ഫൂട്ട്ബോൾ ടൂർണ്ണമെന്റ് ട്രൈ ഈസ്റ്റ് സോക്കർ ഫെസ്റ്റ് 2022 അൽ ശബാബ് എഫ്‌ സി ജേതാക്കളായി . ഫൈനലിൽ യങ് ഷൂട്ടേർസ് അബ്ബാസിയയെ ടൈ ബ്രേക്കറിൽ പരാജയപ്പെടുത്തി കെഫാക്ക് സീസൺ 9 ലെ ആദ്യ കിരീടം സ്വന്തമാക്കി . രണ്ടു ഗ്രൂപ്പുകളിലായി കെഫാക്കിലെ 18 ടീമുകൾ പങ്കെടുത്തു .ഇന്നൊവേറ്റീവ് ട്രിവാൻഡ്രം എഫ്‌ സി മൂന്നാം സ്ഥാനം നേടി. ടൂർണമെന്റിലെ ഫയർ പ്ലേയ് അവാർഡ് ഹിമായ ഫ്ളൈറ്റേഴ്‌സ് എഫ്‌ സിയെ തിരഞ്ഞെടുത്തു . വൈകിട്ട് മിശ്രിഫിലെ പബ്ലിക് അതോറിറ്റി യൂത്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങൾ അത്യന്തം ആവേശമായിരുന്നു .

പ്ലയെർ ഓഫ് ഡി ടൂർണ്ണമെന്റ് - അബ്ദുൽ റഹ്‌മാൻ (യങ് ഷൂട്ടേർസ് അബ്ബാസിയ )ബെസ്റ്റ് ഡിഫൻഡർ -ആന്റണി (അൽശബാബ് എഫ്‌ സി )ടോപ് സ്‌കോറർ -ഹാഷിർ (അൽശബാബ് എഫ്‌ സി )ബെസ്റ്റ് ഗോൾ കീപ്പർ - ഹാഷിക് (യങ് ഷൂട്ടേർസ് അബ്ബാസിയ)എമേർജിങ് പ്ലയെർ -ഇബ്രാഹിം (ഹിമായ ഫ്ലൈറ്റെർസ് എഫ്‌ സി )എന്നിവരെ തിരഞ്ഞെടുത്തു . വിജയികൾക്ക് സുബൈർ , റെക്സി വില്യംസ് , വർഷ രവി ,സൈമൺ , ലൂസിയ വില്യംസ് ട്രോഫികൾ സമ്മാനിച്ചു.

ടൂർണമെന്റിലെ മുഖ്യ അതിഥികളായി ജാസിം (യുണൈറ്റഡ് നാഷണൽ ഫാക്ടറി ) മുന്തസിർ മജീദ് (വൈസ് ചെയർമാൻ- ഷിഫാ അൽജസീറ മെഡിക്കൽ ഗ്രൂപ്പ് കുവൈറ്റ് )സുബൈർ മുസ്ലറിയകത്തു (ജനറൽ മാനേജർ -ഷിഫാ അൽജസീറ ഫർവാനിയ )വർഷ രവി (ഹ്യൂമൻ റിസോഴ്സസ് ഹെഡ് -ഷിഫാ അൽജസീറ ഫർവാനിയ )ലൂസിയ വില്യംസ് (ഡെപ്യൂട്ടി ജനറൽ മാനേജർ -അൽ നഹ്ദി ക്ലിനിക് ജലീബ് )റെക്സി വില്യംസ് (ബ്രാൻഡ് മാനേജർ -ചെറി )സൈമൺ (ജോയ് ആലുക്കാസ് ) ബിജു ജോണി (കെഫാക് പ്രസിഡന്റ് ) തോമസ് (ട്രഷറർ -കെഫാക് ) സിദ്ദിഖ് ടി വി , ജോർജ്ജ് ജോസഫ് , മറ്റു കെഫാക് മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങൾ , സോക്കർ കേരളാ ടീം മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു

 

Advertisment