കുവൈറ്റില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍; കിരീടവകാശി മുന്‍ പ്രധാനമന്ത്രിമാരുമായി ചര്‍ച്ച നടത്തി

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റ് കിരീടവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹും, മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് നാസർ അൽ മുഹമ്മദ് അൽ അഹമ്മദ് അൽ സബാഹും കൂടിക്കാഴ്ച നടത്തി. ബയന്‍ പാലസില്‍ രാവിലെയായിരുന്നു കൂടിക്കാഴ്ച.

Advertisment

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ ഹമദ് അൽ സബാഹുമായും കിരീടവകാശി ഫോണില്‍ ചര്‍ച്ച നടത്തി. മുൻ പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹും കിരീടവകാശിയെ കാണാനെത്തിയിരുന്നു.

പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹുമായും കിരീടവകാശി ചര്‍ച്ച നടത്തി. പുതിയ സർക്കാർ രൂപീകരിക്കുന്നതിനുള്ള കൂടിയാലോചനകളുടെ ഭാഗമായാണ് ഈ കൂടിക്കാഴ്ചകള്‍.

Advertisment