New Update
Advertisment
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിവിധ വാഹനാപകടങ്ങളില്‍ മൂന്ന് പ്രവാസികള്‍ മരിച്ചു. വഫ്ര റോഡില്‍ രണ്ട് ട്രക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് ഈജിപ്ത് സ്വദേശികളാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്.
സുലൈബിയ ഫാമിന് സമീപമുള്ള റോഡില്‍ കാറിടിച്ച് ഒരു ഇന്ത്യക്കാരനും മരിച്ചു. സംഭവത്തിന് ശേഷം സ്ഥലത്ത് നിന്ന് ഓടിപ്പോയ കാര്‍ ഡ്രൈവറെ പൊലീസ് തിരയുന്നുണ്ട്.