/sathyam/media/post_attachments/bUSyZKcyNXsybRxOjUGK.jpg)
കുവൈറ്റ് സിറ്റി: കലാ സംസ്‌കാരിക പരിപാടികളോടൊപ്പം കായിക രംഗത്തേക്ക് കൂടി തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കുവൈറ്റ് തളിപ്പറമ്പ് കൂട്ടായ്മ ഫുട്ബോൾ ടൂർണമെന്റ് ഫഹാഹീൽ സൂഖ്സബാ ഗ്രൗണ്ടിൽ വൈകിട്ട് ആറു മുതൽ സംഘടിപ്പിക്കുന്നു.
/sathyam/media/post_attachments/FYssiplatKylCZqrzN3z.jpg)
കൂട്ടായ്മ രൂപീകരിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച അയൂബ് ഗാന്ധിയുടെ പേരിലാണ് ഓൾ കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് കുവൈറ്റിലെ അറിയപ്പെടുന്ന 16 ടീമുകൾ മാറ്റുരക്കുന്ന ഫുട്ബോൾ മാമാങ്കത്തിന്റെ മുഖ്യാതിഥിയായി എത്തുന്നത് പ്രവാസികൾക്കടക്കം ആവേശമായ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന സൽമാൻ കുറ്റിക്കോടാണ്.
ഒപ്പം ഒളിമ്പിക്‌സിൽ കുവൈത്തിനെ പ്രതിനിധീകരിച്ച മുൻ ദേശീയ താരം എഞ്ചിനീയർ ഖാലിദ് അൽ മഷാൻ അൽ അദ്വാനി കുവൈറ്റ് പാർലമെന്റ് മെമ്പർ ഹംദാൻ സാലം അൽ ആസ്മി, കുവൈറ്റ് അണ്ടർ 19 താരം ഖാലിദ് ബൊഷൈബി, തളിപ്പറമ്പ് സ്വദേശിയും കുവൈറ്റ് സയന്റിഫിക് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്ററിലെ സയൻന്റിസ്റ്റുമായ ഡോക്ടർ ജാഫർ അലി പാറോൽ എന്നിവർ മുഖ്യ അതിഥികൾ ആയും പങ്കെടിക്കുമെന്ന് ടൂർണമെന്റുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.
ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ നാസർ തളിപ്പറമ്പ്, കൺവീനർ ജാബിർ അരിയിൽ തളിപ്പറമ്പ് കൂട്ടായ്‍മ പ്രസിഡന്റ് റൗഫ്, ട്രഷറർ റഷീദ്, ശിഹാബ് ബാർബീസ്, മുഖ്യ സ്പോൺസർ തസാക്കിർ ട്രാവൽസ് മാനേജിങ് ഡയറക്റ്റർ സിദ്ദീഖ് കൊട്ടുവാൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.