30
Wednesday November 2022
Pravasi

ഇന്ത്യൻ കമ്യൂണിറ്റി സ്ക്കൂളിൽ വിജ്ഞാനോത്സവമായി “ഗ്യാനോത്സവ്”

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Wednesday, October 5, 2022

ഇന്ത്യൻ കമ്യൂണിറ്റി സ്ക്കൂൾ – കുവൈറ്റ് ഗ്യാനോത്സവ് – 2022 എന്ന പേരിൽ വിദ്യാഭ്യാസ – ശാസ്ത്രമേള സംഘടിപ്പിച്ചു. സെപ്തംബർ 28ന് സാൽമിയ സീനിയർ ബ്രാഞ്ചിൽ നടന്ന മേളയ്ക്ക് കുവൈറ്റിലെ വിവിധ ഇന്ത്യൻ സ്ക്കൂളുകളിൽ നിന്നുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികളും
അദ്ധ്യാപകരും രക്ഷിതാക്കളും സാക്ഷ്യം വഹിച്ചു. മുബാറക് അൽ കബീർ മെഡിക്കൽ കോളജ് ആശുപത്രി സീനിയർ രജിസ്റ്റ്രാറും പ്രശസ്ഥ ന്യൂറോളജിസ്റ്റുമായ ഡോ. ഹുസൈൻ ദഷ്തി
മുഖ്യാതിഥിയായിരുന്നു. ഐ സി എസ് കെ ബോർഡ് ചെയർമാൻ, സെക്രട്ടറി തുടങ്ങിയവർ
മുഖ്യാതിഥിയെ എതിരേറ്റു.

ഐ സി എസ് കെ സീനിയർ പ്രിൻസിപ്പലും ചീഫ് അഡ്മിനിസ്റ്റ്രേറ്ററുമായ ഡോ. വി. ബിനുമോൻ സ്വാഗതമാശംസിച്ചു. കുട്ടികളുടെ അറിവും സർഗ്ഗശേഷിയും അന്വേഷണത്വരയും ബഹുമുഖപ്രതിഭയും സൃഷ്ടിപരമായ കഴിവുകളും വെളിച്ചത്തു കൊണ്ടുവരാനും അഭിനന്ദിക്കാനുമുള്ള അവസരമാണ് ജ്ഞാനോത്സവത്തിലൂടെ ഒരുക്കുന്നത്. വിദ്യാർത്ഥികാലത്ത് അവരുടെ ആത്മവിശ്വാസം നല്ലൊരു തലത്തിലേക്ക് ഉയർത്താൻ ജ്ഞാനോത്സവം പോലെയുള്ള ബൃഹത് സംരംഭങ്ങളിലൂടെ ഐ സി എസ് കെ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. നവലോക നിർമ്മിതിക്ക് ഉതകും വിധം യുവതലമുറയെ വാർത്തെടുക്കുന്നതിനായി നവീന ആശയങ്ങളുടെ അവതരണത്തിലുടെ ഐ സി എസ് കെ എന്നും മുന്നിലുണ്ടാകുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. ജീവിതത്തിലുടനീളം
സ്ഥിരോത്സാഹം നിലനിർത്താൻ അദ്ദേഹം വിദ്യാർത്ഥികളെ ആഹ്വാനം ചെയ്തു.

ഡോ. മുഹമ്മദ് ഹുസൈൻ ദഷ്തി ഗ്യാനോത്സവ് – 2022 (ജ്ഞാനോത്സവം) ദീപം
തെളിയിച്ച് ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു. വിജയത്തിലേക്കുള്ള വഴി
ക്ളേശഭരിതവും പ്രതിബന്ധസങ്കുലവുമാണെങ്കിലും കഠിനാദ്ധ്വാനവും
അർപ്പണബോധവും ആത്മപ്രചോദനവും പ്രതിസന്ധികളെ വിജയകമായി
തരണം ചെയ്യാനുള്ള ഊർജ്ജമാകുമെന്നും അദ്ദേഹം ഉത്ഘാടനപ്രസംഗത്തിൽ വിദ്യാർത്ഥികളെ ഉത്ബോധിപ്പിച്ചു. സ്വയം പ്രചോദിതരും കർമ്മോത്സുകരുമായ വിദ്യാർത്ഥികളെ ജീവിതവിജയത്തിൽ നിന്നും തടഞ്ഞുനിർത്താൻ ഒരു ശക്തികൾക്കും കഴിയില്ലെന്നും അദ്ദേഹം
പറഞ്ഞു. ഒരു വിജയവും അന്തിമല്ലെന്നും ഒരു പരാജയവും മാരകമല്ലെന്നും
പരിശ്രമം തുടരാനുള്ള ദൃഢനിശ്ചയവും ആത്മധൈര്യവുമാണ് വേണ്ടതെന്നും അദ്ദേഹം തന്റെ ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സ്ക്കൂൾ മാസ് കമ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ് സംരംഭമായ ക്യാമ്പസ് റേഡിയോ, ‘റേഡിയോ മ്യൂസി’ന്റെ ലോഗോ പ്രകാശനവും ഡോ.
മുഹമ്മദ് ഹുസൈൻ ദഷ്തി നിർവ്വഹിച്ചു.

ബോർഡ് ഓഫ് ട്രസ്റ്റീസ് ഓണററി ചെയർമാൻ ഷേക്ക് അബ്ദുൾ റഹ്മാൻ സ്ക്കൂളിന്റെ സ്നേഹോപഹാരം നൽകി ഡോ. മുഹമ്മദ് ഹുസൈൻ ദഷ്തിയെ ആദരിച്ചു. ഐ സി എസ് കെ മ്യൂസിക് ബാന്റ് ‘സ്വരാഞ്ജലി’യുടെയും ഏഷ്യാനെറ്റ് സൂപ്പർ 4 ജൂനിയർ താരവും വിദ്യാർത്ഥിനിയുമായ റൂത് ആൻ ടോബിയുടെയും സംഗീത വിരുന്നും ചടുലമായ നൃത്തച്ചുവടുകളാൽ വിസ്മയം തീർത്ത ഡാൻസ് ടീമും കാണികളുടെ മനം കവർന്നു. ഫാഷൻ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റ് ഒരുക്കിയ ഫാഷൻ ഷോയും ഹൃദ്യമായി. ഐ സി എസ് കെ അമ്മാൻ ബ്രാഞ്ച് പ്രിൻസിപ്പൽ ശ്രീ. രാജേഷ് നായർ, കാർമ്മൽ സ്ക്കൂൾ കുവൈറ്റ് പ്രിൻസിപ്പൽ സിസ്റ്റർ ക്രിസ്റ്റി മരിയ, ഗൾഫ് ഇന്ത്യൻ സ്ക്കൂൾ കുവൈറ്റ് പ്രിൻസിപ്പൽ ഡോ. പ്രശാന്ത് വാസുദേവ്, ന്യൂ ഗൾഫ് ഇന്ത്യൻ സ്ക്കൂൾ കുവൈറ്റ് പ്രിൻസിപ്പൽ ഡോ. പ്രതാപ് ഫെലിക്സ്, ജാബ്രിയ ഇന്ത്യൻ
സ്‌ക്കൂൾ പ്രിൻസിപ്പൽ ഡോ. അച്യുതൻ മാധവ്, ഇന്ത്യൻ പബ്ളിക് സ്ക്കൂൾ കുവൈറ്റ് പ്രിൻസിപ്പൽ  ലൂസി എ. ചെറിയാൻ, കാർമ്മൽ സ്ക്കൂൾകുവൈറ്റ് വൈസ് പ്രിൻസിപ്പൽ ശ്രീമതി. സരിതാ മൊണ്ടേറോ തുടങ്ങി വിവിധ ഇന്ത്യൻ വിദ്യാലയങ്ങളിലെ പ്രഥമാദ്ധ്യാപകരും വിദ്വാഭ്യാസ – ശാസ്ത്ര രംഗങ്ങളിലെ പ്രമുഖരും പങ്കെടുത്തു. ജ്ഞാനോത്സവ് പ്രോജക്റ്റ് ഡയറക്ടർ  മുസ്സറത്ത് പാർക്കർ നന്ദി പറഞ്ഞു.

രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ കുവൈറ്റിലെ വിവിധ സ്ക്കൂളുകളിൽ നിന്നുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഉന്നതാധികാരികൾക്കുമായി പ്രദർശനം നടന്നു. വൈകിട്ട് 4.30 മുതൽ 8.30 വരെ ഐ സി എസ് കെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കും ഇന്ത്യൻ സമൂഹത്തിനുമായി പ്രദർശനം തുറന്നുകൊടുത്തിരുന്നു.
വിദ്യാർത്ഥികൾ അവതരിപ്പിച്ച നൂതനാശയങ്ങളും പദ്ധതികളും വിദഗ്ധ സംഘം വിലയിരുത്തി മികച്ച മൂന്നു വകുപ്പുകൾക്ക് സമ്മാനങ്ങൾ നൽകി. പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹനമായി സർട്ടിഫിക്കറ്റുകളും നൽകി. ഭാവി ഗവേഷകർക്കും ശാസ്ത്ര – വിജ്ഞാന കുതുകികൾക്കും ആവേശം പകർന്ന വേദിയായി ‘ഗ്യാനോത്സവ് 2022’ അതിഭീമമായ സ്വപ്നങ്ങളില്ല; സങ്കൽപ്പങ്ങൾക്ക് അതീതമായ നൂതനത്ത്വങ്ങളില്ല; എത്തിപ്പിടിക്കാനാവാത്ത സീമകളുമില്ല! ഐ സി എസ് കെ ഗ്യാനോത്സവ് ആപ്തവാക്യം ഏറ്റവും ഉചിതമായിരുന്നുവെന്ന് പ്രേക്ഷകർ
അടിവരയിട്ടു പറയുന്നു.

More News

കൊച്ചി: മനുഷ്യന്റെ ചിന്താശേഷിയെ ഉത്തേജിപ്പിച്ച് സ്വയം വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ദി പാറ്റേണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഔപചാരിക ഉദ്ഘാടനം ഡിസംബര്‍ 3-ന് വൈകീട്ട് 5-ന് ടിഡിഎം ഹാളില്‍ നടക്കുന്ന ചടങ്ങില്‍ നിര്‍വഹിക്കും. ചടങ്ങില്‍ ‘ പ്രേരണ- മനുഷ്യ ചിന്തയെ പ്രചോദിപ്പിക്കുക’ എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിക്കുമെന്ന് ദി പാറ്റേണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപക ഡയറക്ടര്‍ സതീഷ്‌കുമാര്‍ മേനോന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കുട്ടികളുടെ മനസ് ശരിയായി രൂപപ്പെടുത്താനും അവരില്‍ മൂല്യബോധം വളര്‍ത്താനും അതോടൊപ്പം അവരുടെ സര്‍ഗശേഷിയും സൃഷ്ടിപരതയും ഉയര്‍ത്താനും ലക്ഷ്യമിടുന്നതിന് പുറമേ […]

മലപ്പുറം: ദുബൈ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ മാഗസിൻ “ഡ്രിസിൽ” കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംങ്ങ് ട്രസ്‌റ്റി പി.എം വാര്യർക്ക് ദുബൈ കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡന്റ്‌ ചെമ്മുക്കൻ യാഹുമോൻ യു.എ നസീർ സാഹിബിന്റെ സാന്നിദ്ധ്യത്തിൽ കൈമാറി. മാഗസിൻ ചെയർമാൻ ആർ ഷുക്കൂർ,എഡിറ്റർ എ. പി. നൗഫൽ ,കെ.എം.സി.സി. നേതാക്കളായ അലി കോട്ടക്കൽ,പി.ടി.എം. വില്ലൂർ, മുസ്ലിം ലീഗ് നേതാക്കളായ സാജിദ് മങ്ങാട്ടിൽ,അഷ്‌റഫ് ,മൂസ ഹാജി കാലൊടി എന്നിവർ സമീപം.

കോഴിക്കോട്: മെഡിക്കൽ കോളജ് നഴ്സിങ് വിഭാഗത്തിൽ തുടർവിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി മൂർഖൻ പാമ്പിനെ പ്രദർശിപ്പിച്ച് ക്ലാസെടുത്ത വാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തു. വന്യജീവി സംരക്ഷണ നിയമം സെക്ഷൻ 2, 9 എന്നിവ പ്രകാരമാണ് താമരശേരി റേഞ്ച് ഫോറസ്റ്റ് ഓഫിസർ കേസെടുത്തത്. വാവ സുരേഷിനോട് ഹാജരാകാൻ നോട്ടീസ് നൽകുമെന്ന് റേഞ്ച് ഓഫിസർ വ്യക്തമാക്കി. നിയമവിരുദ്ധമായും അശാസ്ത്രീയമായും പാമ്പുകളെ പ്രദർശിപ്പിച്ചതിന് താമരശേരി റേഞ്ച് ഓഫിസറോട് കേസെടുക്കാൻ നിർദേശിച്ചതായി ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ അബ്ദുൽ ലത്തീഫ് ചോലയിൽ പറഞ്ഞു. പരാതിയുടെ […]

കൊച്ചി: എറണാകുളം കരയോഗത്തിന്‍റെ ആഭിമുഖ്യത്തില്‍ സ്വാമി ചിദാനന്ദപുരിയുടെ ഉപനിഷദ് വിചാരയജ്ഞം ഡിസംബര്‍ 1 -ാം തീയതി മുതല്‍ ടിഡിഎം ഹാളില്‍ ആരംഭിക്കുന്നു. വൈകുന്നേരം 5.45ന് കേരള ഹൈക്കോര്‍ട്ട് ജഡ്ജ് ജസ്റ്റിസ് പി. സോമരാജന്‍ ഭദ്രദീപം തെളിയിച്ച് ഉത്ഘാടനം ചെയ്യുന്നു. ചടങ്ങില്‍ ജനറല്‍ സെക്രട്ടറി പി. രാമചന്ദ്രന്‍ (വേണു), അഡ്വ. എ. ബാലഗോപാലന്‍ എന്നിവര്‍ സംസാരിക്കും. ഡിസംബര്‍ 1 -ാം തീയതി മുതല്‍ 7-ാം തീയതി വരെ വൈകുന്നേരം 6 മണി മുതല്‍ 8 മണി വരെ ടിഡിഎം […]

കൊച്ചി; മലബാര്‍ സിമന്റ്‌സ് കമ്പനി സെക്രട്ടറിയായിരുന്ന വി ശശീന്ദ്രന്റെയും മക്കളുടെയും മരണത്തില്‍ വീണ്ടും അന്വേഷണം പ്രഖ്യാപിച്ച് ഹൈക്കോടതി. മരണങ്ങളുടെ കൊലപാതക സാധ്യതയടക്കംഎല്ലാം വിശദമായി പരിശോധിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഈ കേസില്‍ തന്നെ സിബിഐ രണ്ടുതവണ തുടരന്വേഷണം നടത്തിയിരുന്നു. മരണകാരണം കണ്ടെത്താന്‍ അടുത്ത നാലുമാസത്തിനുളളില്‍ സിബിഐ അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. മലബാര്‍ സിമന്റ്‌സ് കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രനെയും (46) മക്കളായ വിവേക് (10), വ്യാസ് (എട്ട്) എന്നിവരെയും 2011 ജനുവരി 24 നു രാത്രിയാണു കഞ്ചിക്കോട് കുരുടിക്കാട്ടെ […]

ന്യൂഡൽഹി: ശ്രദ്ധ വോൾക്കർ കൊലപാതകക്കേസിലെ പ്രതി അഫ്‌താബ് അമീൻ പൂനവാലയുടെ ക്രൂരതകളിൽ ഞെട്ടി പുതിയ കാമുകി. ശ്രദ്ധയെ കൊലപ്പെടുത്തി കഷണങ്ങളാക്കി സൂക്ഷിച്ച വീട്ടിൽ രണ്ടു തവണ പോയെങ്കിലും അത്തരം സൂചനകളൊന്നും കണ്ടില്ലെന്നു കാമുകി പൊലീസിനോടു പറഞ്ഞു. വിവിധ ഡേറ്റിങ് ആപ്പുകളിലായി 15–20 യുവതികളുമായി അഫ്താബിന് ബന്ധമുണ്ടായിരുന്നു. ശ്രദ്ധയുടെ കൊലപാതകത്തിന് ശേഷം 12–ാം ദിവസമാണു ഡേറ്റിങ് ആപ് വഴി അഫ്താബ് പുതിയ കാമുകിയായി മനോരോഗ വിദഗ്ധയെ കണ്ടെത്തിയത്. ഇവർക്ക് അഫ്താബ് സമ്മാനമായി നൽകിയ മോതിരം ശ്രദ്ധയുടേതാണെന്നാണു സൂചന. സംശയിക്കത്തക്കതായി അഫ്താബിൽ […]

കൊച്ചി: ദൈന്യത, അഗണന, പോരാട്ടം, ശാക്തീകരണം…നാല് രാജ്യങ്ങളിൽ നിന്നായി 52 ചിത്രകാരൻമാരുടെ 71 ചിത്രങ്ങളിൽ തെളിയുന്നത് മത്സ്യമേഖലയിലെ സ്ത്രീകളുടെ നേർചിത്രം. ബേ ഓഫ് ബംഗാൾ പ്രോഗ്രാം ഇന്റർഗവൺമെന്റൽ ഓർഗനൈസേൻ (ബിഒബിപി) പുറത്തിറക്കിയ ‘വേവ്‌സ് ഓഫ് ആർട്’ ചിത്രസമാഹരത്തിലാണ് മത്സ്യമേഖലയിലെ സ്ത്രീകളുടെ പങ്ക് വെളിപ്പെടുത്തുന്ന ജീവൻതുടിക്കുന്ന ചിത്രങ്ങൾ ഇടംപിടിച്ചത്. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, മാലിദ്വീപ് എന്നീ നാല് രാജ്യങ്ങളിലെ മത്സ്യമേഖലയിലെ സ്ത്രീകളുടെ ജീവിതമാണ് ‘വേവ്‌സ് ഓഫ് ആര്ട്’ ചിത്രസമാഹാരത്തിലുള്ളത്. വേമ്പനാട് കായൽ ഉൾപ്പെടെയുള്ള ഉൾനാടൻജലാശയങ്ങളിലെ മത്സ്യബന്ധനം, മത്സ്യകൃഷി, മത്സ്യസംസ്‌കരണം, […]

മണ്ണാർക്കാട്: ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും വികസനത്തിനുമുള്ള പദ്ധതി പ്രവർത്തനങ്ങൾ സമൂഹത്തെ ഓർമ്മിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡിസബർ 3 ഭിന്നശേഷിദിനത്തിൽ വ്യത്യസ്ത പരിപാടികൾ നടത്തുമെന്ന് എടത്തനാട്ടുകര അഭയം ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. എടത്തനാട്ടുകര ചിരട്ടക്കുളം എ സി ടി വൊക്കേണൽ സ്പെഷ്യൽ സ്കൂൾ സ്കൂളിൽ ഭിന്നശേഷിക്കാരായ ശലഭങ്ങളുടെ കലാവിരുന്ന് സാഹിത്യ-കവി അരങ്ങ് ,എന്നിവ നടത്താൻ തീരുമാനിച്ചു. പരിപാടിയിൽ ജനപ്രതിനിധികൾ,അമൃത&ഫ്ലവർസ് ടീവി ചാനൽ ഫെയിം കോമഡി താരം വിഷ്ണു അലനല്ലൂർ,ഡീൽ അക്കാദമി വിദ്യാർത്ഥികൾ, ഭാരതീയ ദളിത്‌ സാഹിത്യ അക്കാദമി […]

ന്യൂഡൽഹി: ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിലും മലയാളി താരം സഞ്ജു സാംസൺ പ്ലേയിങ് ഇലവനിൽ ഉൾപ്പെടാതിരുന്നതോടെ ടീം മാനേജ്മെന്റിനും ബിസിസിഐക്കുമെതിരെ വീണ്ടും ആരാധകരോഷം. രണ്ടാം ഏകദിനത്തിൽ സഞ്ജുവിനെ ഒഴിവാക്കിയതിനെതിരെ വ്യാപക വിമർശനമുയർന്നതോടെ അടുത്ത മത്സരത്തിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഓൾറൗണ്ടറായ ദീപക് ഹൂഡയ്ക്ക് വീണ്ടും അവസരം നൽകാൻ തീരുമാനിച്ചതോടെ സഞ്ജു പുറത്താകുകയായിരുന്നു. എന്നാൽ ബാറ്റിങ്ങിൽ ദീപക് ഹൂഡയും നാലമാനായി ഇറങ്ങിയ വിക്കറ്റ് കീപ്പർ ഋഷഭ് പന്തും ഇന്നും നിരാശപ്പെടുത്തിയതോടെയാണ് സഞ്ജുവിനായി വീണ്ടും മുറവിളി ഉയരുകയാണ്. കോൺഗ്രസ് നേതാവും തിരുവനന്തപുരം […]

error: Content is protected !!