കുവൈറ്റ് മലയാളികള്‍ക്ക് കുടുംബവും സുഹൃത്തുക്കളുമായി ഒത്തുചേരാന്‍ രുചി ഉല്‍സവം തീര്‍ത്ത് മലയാളത്തനിമയിലുള്ള കാലിക്കട്ട് ഷെഫ് റസ്റ്റോറന്‍റ് ! കൂട്ടായ്മയുടെ അനുഭവമായി വേറിട്ട ഒരിടം !

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ്: കേരളത്തിന്‍റെയും പ്രത്യേകിച്ച് മലബാറിന്‍റെയും തനത് രുചികളുടെ വര്‍ണചാരുത തീര്‍ക്കുകയാണ് കുവൈറ്റിലെ മലയാളി റസ്റ്റോറന്‍റായ 'കാലിക്കട്ട് ഷെഫ് ' റസ്റ്റോറന്‍റ്. കോവി‍ഡിന്‍റെ പ്രതിസന്ധി കാലത്ത് മഹാമാരിയുടെ വെല്ലുവിളികളെ അതിജീവിച്ച് അബ്ബാസിയയില്‍ ആരംഭിച്ച കാലിക്കട്ട് ഷെഫ് ഇതിനോടകം പ്രവാസി മലയാളികള്‍ ഉള്‍പ്പെടെയുള്ള കുവൈറ്റ് സമൂഹത്തിന്‍റെ ഏറ്റവും പ്രിയങ്കരമായ ഭക്ഷണശായലായി വളര്‍ന്നു കഴിഞ്ഞു.


മലബാറിന്‍റെയും മധ്യകേരളത്തിന്‍റെയും കുട്ടനാടിന്‍റെയും അനന്തപുരിയുടെയുമൊക്കെ രുചിഭേദങ്ങള്‍ സമ്മേളിക്കുകയാണ് കാലിക്കട്ട് ഷെഫില്‍. ഓരോ വിഭവങ്ങളും രുചിയുടെ അനുഭവങ്ങളാണിവിടെ.


ചൈനീസ്, അറബിക്, മലബാര്‍, കേരള സ്പെഷ്യല്‍, മലേഷ്യന്‍ സാറ്റെ വിഭവങ്ങളുടെ കലവറ തന്നെയാണ് കാലിക്കട്ട് ഷെഫ്. മല്‍സ്യ - മാംസ - വെജിറ്റേറിയന്‍ വിഭാഗങ്ങളിലായി ലോകത്തെ ഏറ്റവും രുചികരമായ വിഭവങ്ങള്‍ ഇവിടെ ഒരുക്കുന്നു. ഏറെക്കാലത്തെ പരിചയസമ്പത്തുള്ളവരുടെ കൂട്ടായ്മയാണ് ഈ സ്ഥാപനം.

മലയാളികള്‍ക്ക് ഏറ്റവും പ്രിയങ്കരങ്ങളായ കുമരകം, കുട്ടനാട് മല്‍സ്യ വിഭവങ്ങള്‍ ഇവിടുത്തെ പ്രത്യേകതയാണ്. ഫ്രഷ് കൊഞ്ച്, കുമരകം സ്റ്റൈലിലുള്ള മീന്‍ - മാങ്ങാ കറി, നാടന്‍ മട്ടണ്‍ - ചിക്കന്‍ കറികള്‍, തനി കേരളത്തനിമയില്‍ കൊഞ്ചും കൂന്തലും മട്ടണും വരട്ടിയത്, ചെമ്മീന്‍ പൊരിച്ചത് എന്നു തുടങ്ങി നാടന്‍ ഞണ്ട് റോസ്റ്റ്, ഫിഷ് പൊള്ളിച്ചത്, കോഴി പൊരിച്ചത്, ആലപ്പി ചിക്കന്‍ കറി, മലബാറി ചിക്കന്‍ എന്നിങ്ങനെ നീളുകയാണ് മലയാളിയുടെ കൊതിയൂറും വിഭവങ്ങള്‍. ചിക്കന്‍ ഗ്രില്‍ഡ് ഐറ്റങ്ങളെല്ലാം റെഡി.

മലയാളികളുടെ ഫേവറേറ്റായ ഫിഷ് കറി മീല്‍സ്, ശുദ്ധമായ വയനാടന്‍ സ്പൈസസില്‍ തയ്യാറാക്കുന്ന വയനാടന്‍ സ്പെഷ്യല്‍ ഖൈമ, മട്ടണ്‍ - ചിക്കണ്‍ - കൊഞ്ച് - ഫിഷ് - വെജിറ്റബിള്‍ ബിരിയാണികള്‍, കപ്പ ബിരിയാണി എന്നിവയൊക്കെ ഏതുസമയത്തും രുചിയുടെ പരമാവധി ആസ്വാദനത്തോടെ കാലിക്കട്ട് ഷെഫില്‍ ആസ്വദിക്കുന്നവരേറെയാണ്.


വിവിധതരം സ്റ്റാര്‍ട്ടറുകളും ഫ്രൂട്ട് സാലഡുകളും പായസങ്ങളുമൊക്കെ ഉള്‍പ്പെട്ട പെര്‍ഫെക്ട് എന്‍ഡിംങ്ങുമെല്ലാം പ്രിയങ്കരം തന്നെ.


പ്രവാസിലോകത്ത് ജോലിത്തിരക്കുകള്‍ക്കിടയില്‍ മലയാളികള്‍ക്ക് അവരുടെ ഗൃഹാതുരതയില്‍ ഒത്തുചേരാനും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും രുചിക്കൂട്ടുകള്‍ ആഘോഷിക്കാനും അനുയോജ്യമായ ഒരു കേന്ദ്രമായി മാറിയിരിക്കുകയാണ് അബ്ബാസിയയിലെ കാലിക്കട്ട് ഷെഫ് !

അബ്ബാസിയ ജലീബ് പാര്‍ക്കിലാണ് സ്ഥിതി ചെയ്യുന്നത്. 120-ഓളം പേര്‍ക്ക് ഒരേസമയം ഇരിക്കാം.  35-ഓളം പേര്‍ക്ക് ജന്മദിനാഘോഷങ്ങള്‍ സംഘടിപ്പിക്കാനുള്ള സൗകര്യം, 'ഔട്ട്‌ഡോര്‍ ഹട്ട്‌' ഉള്‍പ്പെടെ ഇവിടെ ലഭ്യമാണ്. ഫോണ്‍: 965-55627002, 965-55627003.

 

Advertisment