/sathyam/media/post_attachments/CODzjpyKKK299LUDuyhE.jpg)
കുവൈറ്റ് സിറ്റി: ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് തിര്‍, ഐഎന്‍എസ് സുജാത, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ സാരഥി എന്നിവ കുവൈറ്റില്‍ സന്ദര്‍ശനം തുടരുന്നു. ഡിപ്ലോമാറ്റിക് കോർപ്‌സ് അംഗങ്ങൾ, കുവൈറ്റ് നേവൽ ഫോഴ്‌സ് അംഗങ്ങൾ, മാധ്യമപ്രവര്‍ത്തകര്‍, ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ പ്രമുഖർ എന്നിവർക്കായി വമ്പിച്ച സ്വീകരണം സംഘടിപ്പിച്ചു.
ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്, കുവൈറ്റ് നേവൽ ഫോഴ്സ് ബ്രിഗേഡിയർ ജനറൽ (ഓപ്പറേഷൻസ്) ബ്രിഗേഡിയർ ജനറൽ അഹമ്മദ് മുഹമ്മദ് അൽ ബാത്തി, ഐഎന്‍എസ് തിര്‍ ക്യാപ്റ്റൻ സർവ്പ്രീത് സിംഗ്, ഐഎന്‍എസ് സുജാത ക്യാപ്റ്റൻ കമാൻഡർ രൺദീപ് ഘോഷ്, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ സാരഥിയുടെ ക്യാപ്റ്റന്‍ കമാൻഡന്റ് പരിതോഷ് പഥക് എന്നിവര്‍ വിശിഷ്ടാതിഥികളായി.
ഇന്ത്യയുടെയും, കുവൈറ്റിന്റെയും മികച്ച ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് സ്ഥാനപതി സിബി ജോര്‍ജ് സംസാരിച്ചു. പരമ്പരാഗതവും ഊർജസ്വലവുമായ ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും അംബാസഡർ സംസാരിച്ചു. ഇന്ത്യയുടെ വിപുലമായ അയൽപക്കത്തിന്റെ ഭാഗമായ കുവൈറ്റ് ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയിൽ, പ്രത്യേകിച്ച് ഊർജ സുരക്ഷയിലും ആരോഗ്യ സംരക്ഷണത്തിലും ഒരു പ്രധാന പങ്കാളിയാണെന്ന് അദ്ദേഹം പരാമർശിച്ചു.