/sathyam/media/post_attachments/riaa0MkJO8ZQQDnxvYWY.jpg)
കുവൈറ്റ്: സീറോ മലബാർ സഭ അംഗങ്ങളുടെ കൂട്ടായ്മയായ കുവൈത്ത് കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ കുവൈറ്റിലെ കബദ എന്ന സ്ഥലത്ത് വെച്ച് രണ്ടുദിവസം നിരവധി കുടുംബങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ജോലി മേഖലയിലും പ്രവാസ ലോകത്തും അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങളിൽ നിന്ന് ആശ്വാസമേകുവാനായി വിവിധ മാനസിക ഉല്ലാസ പരിപാടികളെ കോർത്തിണക്കി പിക്നിക് സംഘടിപ്പിച്ചു.
/sathyam/media/post_attachments/12ReedC2YydGu7QaHQTd.jpg)
കുട്ടികൾക്കും മുതിർന്നവർക്കും ഉള്ള വിവിധ കലാപരിപാടികൾ പിക്നിക്കിന് കൂടുതൽ ശോഭയേകി. വടംവലി ഉൾപ്പെടെയുള്ളവിവിധ തരത്തിലുള്ള വിവിധ സ്പോർട്സ് ആൻഡ് ഗെയിംസ് പരിപാടികൾ പിക്നിക് കൂടുതൽ വർണ്ണാഭമാക്കി മാറ്റി.
/sathyam/media/post_attachments/gmDWOdPo4IQmDB9w5vGW.jpg)
കുവൈത്ത് കത്തോലിക്കാ കോൺഗ്രസ് പ്രസിഡൻറ് ശ്രീ ആൻ്റോ കെ മാത്യു കുമ്പിളുമൂട്ടിൽ പിക്നിക്കിന്റെ ഔദ്യോഗികമായ ഉദ്ഘാടനം നിർവഹിച്ചു. പിക്നിക് ജനറൽ കൺവീനർ സുനിൽ ചാക്കോ പൗവൻചിറ എല്ലാവർക്കും സ്വാഗതം ആശംസിക്കുകയും ട്രഷറർ പോൾ ചാക്കോ പായിക്കാട്ട് കൃതജ്ഞത അർപ്പിക്കുകയും ചെയ്തു.
/sathyam/media/post_attachments/vp2SKpVk7BMUMLPDiM7D.jpg)
സ്പോർട്സ് ആൻഡ് ഗെയിംസ് പരിപാടികൾക്ക് ബെന്നി പുത്തനും വിജയികൾക്കുള്ള സമ്മാനവിതരണത്തിന് അജു തോമസ് കുറ്റിക്കലും. പിക്നിക്കിൽ പങ്കെടുത്തവർക്കുള്ള ഭക്ഷണങ്ങൾ ക്രമീകരിക്കുന്നതിന് സോഷ്യൽ കമ്മിറ്റി കൺവീനർ ജയ്സൺ പേരെപ്പടനും മറ്റു വിവിധ സബ് കമ്മിറ്റികൾക്ക് മാർട്ടിൻ ജോസ്, ഷിൻസ് കുര്യൻ ഓടയ്ക്കൽ, ടിബിൻ മാത്യു, ബിനോയ് വർഗീസ് കുറ്റിപ്പുറത്ത്, സുനിൽ സോണി വെളിയത്തുമാലിൽ, ജീസൻ ജോസഫ്, ഷിനു ജേക്കബ്, റോയി ചെറിയാൻ എന്നിവർ നേതൃത്വം നൽകി.
/sathyam/media/post_attachments/XprYxILOBPYnmaYZT7EJ.jpg)
വിവിധ രൂപതകളിൽ നിന്നുള്ള പ്രവാസി കൂട്ടായ്മകളുടെ പ്രതിനിധികളായ റോയ് ജോൺ പൂവത്തിങ്കൽ (തൃശ്ശൂർ), ജയിക്കബ് ആൻറണി - ബാബു വലിയ വീടൻ (ചങ്ങനാശ്ശേരി), സോയിസ് ടോം പ്ലാതോട്ടത്തിൽ (പാലാ), അനൂപ് ജോസ് ( ഇടുക്കി), ബിനോജ് ജോസഫ് പറത്താഴം (കോതമംഗലം), ഷാജി ജോസഫ് പള്ളത്ത് (എറണാകുളം അങ്കമാലി) ജോസഫ് മൈക്കിൾ മൈലാടും പാറ (തലശ്ശേരി) എന്നിവരുടെ നേതൃത്വത്തിൽ ദിവസങ്ങളായുള്ള ക്രമീകരണങ്ങളാണ് ഇതിനുവേണ്ടി നടന്നുവന്നത്.