Advertisment

കുവൈറ്റില്‍ ശൈത്യകാലാരംഭത്തിനൊപ്പം നോയമ്പുകാലവും. കപ്പയും ഞണ്ടും, കപ്പ-ചെറുപയര്‍ പുഴുക്ക് എന്നിവയ്ക്കൊക്കെയുണ്ട് ആരോഗ്യ സവിശേഷതകള്‍. ഡിസംബര്‍ ആഘോഷിക്കാന്‍ കേരളത്തനിമയില്‍ വിഭവങ്ങളൊരുക്കി കാലിക്കട്ട് ചെഫ് റസ്റ്ററന്‍റ്

New Update

publive-image

Advertisment

കുവൈറ്റ്: ക്രൈസ്തവര്‍ക്ക് ഡിസംബര്‍ ഒന്ന് മുതല്‍ നോയമ്പ്. കുവൈറ്റിലാണെങ്കില്‍ ശൈത്യകാലത്തിന്‍റെ ആരംഭവും. പിറവിക്കാലത്തിന്‍റെ സന്തോഷവും പുറത്തു കുളിരുംകൂടിയാകുമ്പോള്‍ ജനങ്ങള്‍ സാസ്വദിച്ച് ആഘോഷിക്കുന്ന കാലം. അവരുടെ ആഘോഷങ്ങള്‍ക്ക് രുചികളുടെ ഉല്‍സവമേളം ഒരുക്കാനുള്ള പുറപ്പാടിലാണ് കുവൈറ്റ് കാലിക്കട്ട് ചെഫ് റസ്റ്ററന്‍റ്.

നോമ്പ് കാലത്ത് എന്ത് രുചിയുല്‍സവം എന്ന് ചോദിക്കരുത് ? ആ ചോദ്യത്തിനുള്ള ഉത്തരമാണ് കുവൈറ്റിലെ പ്രവാസി മലയാളികളുടെ കേരളമായ അബ്ബാസിയയിലെ കാലിക്കട്ട് ചെഫ് റസ്റ്ററന്‍റ് നല്‍കുന്നത്.

നോയമ്പ് നോക്കുന്നവര്‍ക്ക് പ്രത്യേക വിഭവങ്ങള്‍, അതും കേരളത്തിന്‍റെ പരമ്പരാഗത തനിമയില്‍ ഒരുക്കുകയാണിവിടെ. ശൈത്യകാലത്ത് ആരോഗ്യ സംരക്ഷണത്തിനുകൂടി ഏറ്റവും ഉത്തമമായ കപ്പ-ചെറുപയര്‍ പുഴുക്ക്, പാലപ്പം, നൂല്‍ പെറോട്ട, പനീര്‍ മാംഗോ കറി, നാടന്‍ സ്റ്റൂ, ഇങ്ങനെ പോകുന്നു നോയമ്പുകാല വിഭവങ്ങള്‍.

ഇനി നോയമ്പില്ലാത്തവര്‍ക്ക് ശൈത്യത്തെ അതിജീവിക്കാനുള്ള ഒന്നാം തരം മെനുവാണ് കപ്പ-ഞണ്ടു കറി. ശരീരത്തില്‍ ചൂട് നിലനിര്‍ത്താന്‍ പെരുഞ്ചീരകം ചേര്‍ത്ത ‍ഞണ്ട് കറി ഗംഭീരം. മറ്റൊരു സ്പെഷ്യല്‍ ഐറ്റമാണ് ക്രഞ്ചി-മഞ്ചി പ്രോണ്‍സ്.

publive-image

നല്ല ക്രിസ്പിയായി വായിലിടുമ്പോള്‍ പൊട്ടിത്തെറിച്ച് രുചിയുടെ വിവിധ ഭാവങ്ങള്‍ സൃഷ്ടിക്കാന്‍ പോന്നതാണ് ക്രഞ്ചി ചെമ്മീന്‍.

കപ്പ ബിരിയാണി, ബിഡിഎഫ്, ചിക്കന്‍ തവ, കോഴി പൊരിച്ചത്, കുമരകം ഫിഷ് കറി, ഫിഷ് ഷാപ്പ് റോസ്റ്റ് എന്നിങ്ങനെ പോകുന്നു മറ്റ് വിഭവങ്ങള്‍.

പുട്ട് ഐസ്ക്രീം, കലം ഫലൂഡ, എളനീര്‍ പായസം, നെയ് പായസം വിത്ത് ഐസ്ക്രീം എന്നിവയൊക്കെ നാവില്‍ മധുരം ചാര്‍ത്തും.

ലോക്‌ഡൗൺ നിയന്ത്രണങ്ങള്‍ പൂര്‍ണമായി നീക്കിയശേഷമുള്ള പ്രവാസികളുടെ ആദ്യ ആഘോഷകാലമാണിത്. അത് വിപുലമായ ഒരുക്കങ്ങളോടെയുള്ള രുചിയുല്‍സവമാക്കി മാറ്റാനാണ് കാലിക്കട്ട് ചെഫിന്‍റെ പദ്ധതി

Advertisment