കുവൈറ്റ് ടൂറിസത്തിന് പുത്തൻ ഭാവം നൽകി ഫ്ലൈ വേൾഡ് ലക്ഷ്വറി പ്രവർത്തനമാരംഭിക്കുന്നു

New Update

publive-image

കുവൈറ്റ് സിറ്റി: ടൂറിസത്തിന്റെ ഏറ്റവും പുതിയ രൂപത്തിന് ജന്മം കൊടുത്ത് 'ഫ്ലൈ വേൾഡ് ലക്ഷ്വറി - ടൂറിസം റിസർച്ച് സെന്റർ' കുവൈറ്റിൽ പ്രവർത്തനമാരംഭിക്കുന്നു. ആഡംബര യാത്രകൾ തുടങ്ങി ഏറ്റവും നൂതന വിനോദസഞ്ചാര മേഖലകളിലേക്ക് തികച്ചും ആകർഷകമായ പ്രീമിയം സെർവീസുകൾ മുൻനിർത്തിയാണ് ഫ്ലൈ വേൾഡ് ലക്ഷ്വറി കുവൈറ്റിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ദാവലിയ കോംപ്ലക്സിൽ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്.

Advertisment

publive-image

ടൂറിസത്തിലെ തന്നേ ഏറ്റവും വ്യത്യസ്തം എന്ന് പറയാവുന്ന ഈ ലക്ഷ്വറി ടൂറിസം സർവീസുകൾ ആരംഭിച്ചിരിക്കുന്നത് കുവൈറ്റിലെ ബിസിനസ് ഗ്രൂപ്പായ ജോബിൻ ഇന്റർനാഷണൽ കമ്പനിയുടെ വൈദഗ്ധ്ത്തിനു കീഴിലാണ്. നിർമ്മാണം, ഹ്യൂമൻ റിസോഴ്സ്സ്, ട്രാവൽ ആൻഡ് ടൂറിസം, സിനിമ നിർമ്മാണം, മീഡിയ സേവനങ്ങൾ, ഐടി സേവനങ്ങൾ എന്നീ മേഖലയിൽ പ്രാവീണ്യം തെളിയിച്ച ജെഐസി ഗ്രൂപ്പ്, ലക്ഷ്വറി ടൂറിസത്തിലൂടെ മധ്യ ഏഷ്യയിൽ ഒരു പ്രധാന ചുവടുവെപ്പ് ആണ് എടുത്തിരിക്കുന്നത്.

publive-image

ഈ സംരംഭത്തിലൂടെ ഉപഭോക്താക്കൾക്കും സഞ്ചാരികൾക്കും ഏറ്റവും വേഗത്തിലും മികച്ച നിരക്കിലും യാത്ര സേവനങ്ങൾ ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും ബുക്ക് ചെയ്യാൻ സാധിക്കും. ഉപഭോക്താക്കൾക്കായി ഒരുപിടി മികച്ച സേവനങ്ങൾ ആണ് ഇതിലൂടെ ഫ്ലൈ വേൾഡ് ലക്ഷ്വറി മുന്നോട്ട് വെക്കുന്നത്.

publive-image

തങ്ങളുടെ മുൻ സംരംഭങ്ങൾ പോലെ തന്നെ ലക്ഷ്വറി ടൂറിസം മികച്ച പിന്തുണ നേടും എന്ന് ജെഐസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ജോബിൻ പി ജോൺ പറഞ്ഞു. കൊവിഡിന്‌ ശേഷമുള്ള ടൂറിസത്തിൻ്റെ അനന്തമായ സാദ്ധ്യതകൾ ഫ്ലൈ വേൾഡ് ലക്ഷ്വറി തുറന്നുകാണിക്കും എന്നാണു ടൂറിസം വിദഗ്ധർ കണക്കാക്കുന്നത്.

publive-image

പ്രസ്തുത വാർത്താ സമ്മേളനത്തിൽ ജോബിൻ പി ജോൺ (MD), സുരേഷ് തോമസ് (CEO), മുഹമ്മദ് ഇസ (IT മാനേജർ), അഭിലാഷ് മുരളീധരൻ (BDM), ജോയ്‌സ് ജോസഫ് (CFO) എന്നിവർ പങ്കെടുത്തു.

publive-image

Advertisment