ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
കുവൈറ്റ് സിറ്റി : പ്രമുഖ നാടൻ പാട്ട് കലാകാരനും ചിത്രകാരനുമായ പി. സ് ബാനർജിയുടെ അനുസ്മരണസമ്മേളനവും പുഷ്പാർച്ചനയും പൊലിക നാടൻ പാട്ട് കൂട്ടം കുവൈറ്റ് സംഘടിപ്പിച്ചു.
Advertisment
പ്രസിഡന്റ് ജി സ് പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രക്ഷാധികാരി സുനിൽ രാജ് അനുസ്മരണ യോഗം ഉത്ഘാടനം ചെയ്തു.
പൊലികയുടെ വളർച്ചക്കും പുരോഗതിക്കും എന്നും താങ്ങും തണലുമായി നിന്ന ഒരു വ്യക്തിത്വമായിരുന്നു പ്രിയ ബാനർജി എന്ന വലിയ കലാകാരൻ എന്ന് ചടങ്ങിൽ ഓർമപ്പെടുത്തി. പിന്നീട് മോജി പൊലിക സെക്രട്ടറി നന്ദി പറഞ്ഞു യോഗം അവസാനിപ്പിച്ചു.