ക്രിസ്തുമസെത്തി, കുവൈറ്റില്‍ രുചിയുടെ തീരത്ത് വഞ്ചിക്കൂട്ടുമായ് തക്കാര റസ്റ്ററന്‍റ് !

New Update

publive-image

Advertisment

കുവൈറ്റ്: ക്രിസ്തുമസ് - പുതുവല്‍സര കാലത്ത് രുചിയുടെ ചാകര തീര്‍ക്കുന്ന വഞ്ചിക്കൂട്ട് വിഭവങ്ങളുമായെത്തുകയാണ് തക്കാര റസ്റ്ററന്‍റ്.

നോമ്പുകാലത്ത് വെജ് സ്പെഷ്യല്‍, ക്രിസ്തുമസിനും പുതുവല്‍സരത്തിനും അടിപൊളി വഞ്ചിക്കൂട്ട് രുചിയുടെ ആഘോഷം എന്നിങ്ങനെ വിഭവസമൃദ്ധമാണ് തക്കാരയുടെ വിഭവങ്ങള്‍.

തക്കാരയുടെ വഞ്ചിക്കൂട്ട് ഊണാണ് ഏറ്റവും ഗംഭീരം. നാടന്‍ മട്ട റൈസിന്‍റെ ചോറ്, ചെമ്മീന്‍ റോസ്റ്റ്, ഞണ്ട്, കൂന്തല്‍, അയക്കൂറ പിന്നെ കപ്പ വരട്ടിയത്, ക്യാബേജ് തോരന്‍, തേങ്ങാ ചട്ട്ണി എന്നിവ ഉള്‍പ്പെടെ കറിക്കൂട്ടുകള്‍ കൊണ്ടൊരാഘോഷമാണ് വഞ്ചിക്കൂട്ട് ഊണ്. മാങ്ങയും മുരിങ്ങക്കായും ബ്രോക്കോളിയുമൊക്കെ ചേര്‍ത്ത കിടിലന്‍ വഞ്ചിക്കൂട്ട് കറികളുടെ രുചി ഒന്നു വേറെതന്നെയാണ്.

നോമ്പു തീരുംവരെ ഒന്നാംതരം വെജ് വിഭവങ്ങള്‍ റെഡിയാണ്. ഒപ്പം വഞ്ചിക്കൂട്ട് കടല്‍ ഫിഷ് രുചികളും.

ക്രിസ്തുമസും പുതുവല്‍സരവുമൊക്കെ പ്രവാസികളെ സംബന്ധിച്ച് ആഘോഷമാവുകയാണ്. അത് നാട്ടിലാണെങ്കിലും പ്രവാസലോകത്താണെങ്കിലും അങ്ങനെതന്നെ. അമ്മരുചിയില്‍ ഇവയൊക്കെ പ്രവാസലോകത്തുള്ളപ്പോള്‍ ആഘോഷിക്കാന്‍ വേറെ വക തേടേണ്ടതില്ലല്ലോ.

ഓരോ സീസണ്‍ ആഘോഷകാലത്തും അവയുടെ പരമ്പരാഗത രുചികളില്‍ വിഭവങ്ങള്‍ ഒരുക്കുന്നതില്‍ കേമന്മാരാണ് തക്കാര. കുവൈറ്റില്‍ ഫാഹേല്‍, സാല്‍മിയ, ഫര്‍വാനിയ, ഡജീജ്, അബ്ബാസിയ എന്നിവിടങ്ങളിലാണ് തക്കാര റസ്റ്ററന്‍റുകളുള്ളത്. പിന്നെ കേരളത്തിലും.

https://youtube.com/shorts/whfmsZw_Xh0?feature=share

 

Advertisment