Advertisment

പരീക്ഷാപേപ്പറുകൾ ചോർന്ന സംഭവം; കുവൈറ്റില്‍ അഞ്ച് പ്രവാസി അധ്യാപകരെ പിരിച്ചുവിടും

New Update

publive-image

കുവൈറ്റ് സിറ്റി: ഹൈസ്‌കൂൾ പരീക്ഷാപേപ്പറുകൾ ചോർന്നതുമായി ബന്ധപ്പെട്ട് പബ്ലിക് പ്രോസിക്യൂഷന്റെ അന്വേഷണം നേരിടുന്ന അഞ്ച് പ്രവാസി അധ്യാപകരെ കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം പിരിച്ചുവിട്ടേക്കുമെന്ന് പ്രാദേശികമാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ക്ക് സേവനാനന്തര ഗ്രാറ്റുവിറ്റിയും ലഭിക്കില്ല.

ചോർന്ന പേപ്പറുകൾ പ്രസിദ്ധീകരിച്ച ഗ്രൂപ്പുകളുടെ അഡ്മിൻമാരാണെന്ന് തെളിഞ്ഞതിനെ തുടർന്നാണ് നടപടി. ഈ അധ്യാപകരെ നിലവിൽ അന്വേഷണ വിധേയമായി കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.

Advertisment