ഡെന്മാര്‍ക്കില്‍ ഖുര്‍ആന്‍ കത്തിച്ച സംഭവം; അപലപിച്ച് കുവൈറ്റ്‌

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ഡെന്മാര്‍ക്കിലെ കോപ്പന്‍ഹേഗനില്‍ വിശുദ്ധ ഖുര്‍ആന്‍ തുടര്‍ച്ചയായി കത്തിച്ച സംഭവത്തില്‍ കുവൈറ്റ് അപലപിച്ചു. ഇസ്ലാം മത വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന പ്രകോപനപരമായ നടപടികളാണിതെന്ന് കുവൈറ്റ് വിദേശകാര്യമന്ത്രി ഷെയ്ഖ് സലേം അബ്ദുള്ള അല്‍ ജാബര്‍ ചൂണ്ടിക്കാട്ടി.

തീവ്രവലതുപക്ഷ പാര്‍ട്ടി നേതാവ് റാസ്മസ് പലുദാന്‍ ആണ്‌ ഖുര്‍ആനിന്റെ കോപ്പികള്‍ തുടര്‍ച്ചയായി കത്തിച്ചത്. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും, ഇത്തരം പ്രവര്‍ത്തികള്‍ തടയണമെന്നും കുവൈറ്റ് വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു.

Advertisment