കുവൈത്ത് സിറ്റി: തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്താൽ ദുരിതമനുഭവിക്കുന്നവർക്കായി റിലീഫ് സംരംഭങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചതായി കുവൈത്ത് കേരള ഇസ്‌ലാഹീ സെന്റർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ജീവൻ നഷ്ടമായ ആയിരക്കണക്കിനും ജീവിതം വഴിമുട്ടിയ ലക്ഷക്കണക്കിനും മനുഷ്യർക്കു വേണ്ടി ഹൃദയപൂർവം പ്രാർത്ഥിക്കുകയും ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.
പാർപ്പിടവും ജീവനോപാധികളും ജീവിത സാമഗ്രികളും നഷ്ടപ്പെട്ടതിനുപുറമെ പരിക്കും തണുപ്പും വിശപ്പും കൊണ്ട് കഷ്ടപ്പെടുന്ന ദുരിതബാധിതർക്ക് കഴിയുന്ന സഹായമെത്തിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ട്.
സഹായങ്ങൾ ശേഖരിച്ച് ജംഇയ്യത്ത് ഇഹ്‌യാഉത്തുറാസ് അൽ ഇസ്‌ലാമിയുമായി സഹകരിച്ച് ദുരിത മേഖലകളിൽ എത്തിക്കാനാണ് കെ.കെ.ഐ.സി. പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്ന് പത്രക്കുറിപ്പിൽ വിശദീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് 97557018, 66977038, 99392791 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.