/sathyam/media/post_attachments/ENyiLjy7lIQ8GsDaptQs.jpg)
കുവൈറ്റ്: ഒഐസിസി കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ മീറ്റ് സംഘടിപ്പിച്ചു. ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ പദ്ധതിയായ കാരുണ്യ സ്പർശം പദ്ധതിയുടെ ഒന്നാം വാർഷികവും കണ്ണൂർ മീറ്റ് - 2023 ഉം ഫെബ്രുവരി 10 നു വൈകിട്ട് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ സംഘടിപ്പിച്ചു.
ഇരിക്കൂർ എംഎൽഎ അഡ്വ: സജീവ് ജോസഫ് മുഖ്യാതിഥിയായ ചടങ്ങ് ഒഐസിസി നാഷണൽ കമ്മിറ്റി പ്രസിഡൻ്റ് വര്ഗീസ് പുതുക്കുളങ്ങര ഉൽഘാടനം ചെയ്തു. കണ്ണൂർ ജില്ലാ പ്രസിഡൻ്റ് സിദ്ധിക്ക് അപ്പക്കൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. സജീവ് ജോസഫ് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾ ഒന്നൊന്നായി തന്റെ രാഷ്ട്രീയ പ്രസംഗത്തിൽ അഡ്വ. സജീവ് ജോസഫ് തുറന്നു കാട്ടി. ഒഐസിസി കണ്ണൂർ ജില്ലാ കമ്മിറ്റി യുടെ പ്രവർത്തനങ്ങൾ സ്ലാഘനീയമാണെന്നും അദ്ദേഹം പ്രതിപാദിച്ചു. ആതുര സേവന രംഗത്തെയും സാമൂഹ്യ സേവന രംഗത്തേയും മികച്ച സാന്നിധ്യം പരിഗണിച്ച് പ്രഥമ സതീശൻ പാച്ചേനി പുരസ്കാരം മെട്രോ
മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ മുസ്തഫ ഹംസ പയ്യന്നൂരിന് അഡ്വ. സജിവ് ജോസഫ് എംഎൽഎ നൽകി ആദരിച്ചു.
ജില്ലാ കമ്മിറ്റി വാർഷിക റിപ്പോർട്ട് ജനറൽ സെക്രട്ടറി ഷോബിൻ സണ്ണിയും കാരുണ്യസ്പർശം പദ്ധതി വാർഷിക റിപ്പോർട്ട് കൺവീനർ ജിംസൺ ചെറുപുഴയും അവതരിപ്പിച്ചു. ഒഐസിസി നേതാക്കളായ ബി.എസ്. പിള്ള, ബിനു ചേമ്പാലയം, രവി ചന്ദ്രൻ ചുഴലി എന്നിവർ ആശംസ പ്രഭാഷണം നടത്തിയ ചടങ്ങിന് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ഷോബിൻ സണ്ണി സ്വാഗതവും, പ്രോഗ്രാം കൺവീനർ ലിപിൻ മുഴക്കുന്ന് നന്ദിയും പറഞ്ഞു.
ഗാനമേള, നാടൻപാട്ട്, നൃത്ത നൃത്യങ്ങൾ, കോൽക്കളി തുടങ്ങിയ കലാപരിപാടികൾ അരങ്ങേറിയ പരിപാടിയിൽ നൂറുകണിക്കിനു പ്രവർത്തകർ പങ്കെടുത്തു.
/sathyam/media/post_attachments/OUK00RtEXMXdw5FyKUkn.jpg)