ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ (അമ്മാൻ) അന്താരാഷ്ട്ര മില്ലറ്റ് വർഷം ആചരിച്ചു

New Update

publive-image

Advertisment

കുവൈറ്റ്: ഇന്ത്യൻ എംബസിയുടെ നിർദ്ദേശപ്രകാരം മില്ലറ്റുകളുടെ ഉൽപ്പാദനവും ഉപഭോഗവും വർധിപ്പിക്കുന്നതിനും അവബോധം വളർത്തുന്നതിനുമായി കുവൈത്തിലെ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ (അമ്മാൻ) അന്താരാഷ്ട്ര മില്ലറ്റ് വർഷം 2023 ആചരിച്ചു. ഇന്ത്യൻ മില്ലറ്റ്സ് എന്ന വിഷയത്തിൽ നടന്ന ഓൺലൈൻ ക്വിസ് മത്സരത്തിൽ വിദ്യാർത്ഥികൾ പങ്കെടുത്തു.

publive-image

അന്താരാഷ്ട്ര മില്ലറ്റ് വർഷം ആഘോഷിക്കുന്നതിനും ഗുണങ്ങളെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതിനുമായി ആർട്ട് വിത്ത് മില്ലറ്റ് എന്ന വിഷയത്തിൽ മത്സരം നടത്തി. മത്സരത്തിനിടെ വിദ്യാർത്ഥികൾ തങ്ങളുടെ സർഗ്ഗാത്മകതയും കലാപരമായ കഴിവുകളും ഇന്ത്യയിൽ വളരുന്ന വിവിധ തരം മില്ലറ്റുകള്‍ ഉപയോഗിച്ച് നിർമ്മിച്ച പോസ്റ്ററുകളിൽ പ്രദർശിപ്പിച്ചു.

publive-image

മില്ലറ്റ്സ് ഇൻ മൈ ടിഫിൻ എന്ന കാമ്പയിനിൽ കെജി മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾ സ്‌കൂൾ ടിഫിൻ ബോക്‌സുകളിൽ വിവിധതരം മില്ലറ്റ് വിഭവങ്ങളും സ്നാക്‌സും കൊണ്ടുവന്നു. സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു.

Advertisment