/sathyam/media/post_attachments/BBaU4teM3NlXziVn8IgD.jpg)
കുവൈറ്റ്: അടപ്പിച്ച വീടുകള്‍ക്ക് നികുതി ചുമത്താമെന്ന ബജറ്റ് നിര്‍ദേശം തല്‍ക്കാലം നടപ്പിലാക്കാനില്ലെന്ന ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്‍റെ ഉറപ്പോടെ വിജയം കണ്ടത് കുവൈറ്റിലെ പ്രവാസി വ്യവസായി കെ.ജി എബ്രാഹത്തിന്‍റെ കൂടി നിലപാട്.
കഴിഞ്ഞ ദിവസം കുവൈറ്റില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുകയായിരുന്നു എന്‍ബിടിസി കമ്പനി ഉടമ കെ.ജി എബ്രാഹം. പ്രവാസികള്‍ക്കു മേലെ കുതിര കയറുന്ന സര്‍ക്കാര്‍ പ്രവാസികളില്‍ നിന്നും പിരിച്ചെടുക്കുന്ന പ്രളയഫണ്ട് മുഴുവന്‍ പാഴാക്കിയെന്നായിരുന്നു കെ.ജി എബ്രാഹത്തിന്‍റെ ആരോപണം. സര്‍ക്കാര്‍ പ്രവാസികളോട് വലിയ അനീതിയാണ് കാണിക്കുന്നതെന്നും എബ്രാഹം ആരോപിച്ചിരുന്നു.
എന്തായാലും ഇന്ന് നിയമസഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചക്കിടെ നടത്തിയ പ്രസംഗത്തിലാണ് പൂട്ടികിടക്കുന്ന വീടുകള്‍ക്ക് നികുതി ചുമത്താനുള്ള തീരുമാനം ഇപ്പോള്‍ നടപ്പാക്കാനില്ലെന്ന് ധനമന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഒരു വരുമാനമാകട്ടെ എന്നു കരുതിയാണ് അങ്ങനൊരു നിര്‍ദേശം വച്ചതെന്നും ഇപ്പോള്‍ ഇതില്‍ നിന്നു പിന്‍മാറുന്നതിനു പിന്നില്‍ ഫ്ലാറ്റ് ഉടമകളുടെ സമ്മര്‍ദ്ദമില്ലെന്നും ധനമന്ത്രി പറഞ്ഞു.