സുരക്ഷാ പരിശോധന: കുവൈറ്റില്‍ നിരവധി പ്രവാസികള്‍ പിടിയില്‍

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ച കേസില്‍ നിരവധി പ്രവാസികള്‍ പിടിയില്‍. സാല്‍മിയ പ്രദേശത്ത് (ബെറിയ സലേം) 28 പേരാണ് അറസ്റ്റിലായത്. റെസിഡന്‍സ് അഫയേഴ്‌സ് ജനറല്‍ ഡിപ്പാര്‍ട്ടമെന്റാണ് സുരക്ഷാ പരിശോധന നടത്തിയത്. നിയമനടപടികള്‍ സ്വീകരിക്കുന്നതിന് പിടിയിലായവരെ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറും. താമസ നിയമം ലംഘിച്ചതിന് കബ്ദ് പ്രദേശത്ത് ഏഴ് പ്രവാസികളെയും പിടികൂടി.

Advertisment