Advertisment

റമദാൻ ജീവിത സംസ്‌കരണത്തിന്റെ നാളുകൾ : വി പി ഷൗക്കത്ത് അലി

New Update

publive-image

Advertisment

കുവൈത്ത് സിറ്റി: ശാരീരികമായും മാനസികമായും ഉണ്ടാകുന്ന ഇഛകളെ മുഴുവൻ നിയന്ത്രിച്ചുകൊണ്ട് മനുഷ്യനെ മാറ്റിയെടുക്കുന്ന ജീവിതസംസ്‌കരണത്തിന്റെ വിലപ്പെട്ട നാളുകളാണ് റമദാനിൽ സമാഗതമാകുന്നതെന്ന് പണ്ഡിതനും ഇത്തിഹാദുൽ ഉലമ സംസ്ഥാന സമിതി അംഗവുമായ വി പി ഷൗക്കത്ത് അലി പറഞ്ഞു. കേരള ഇസ്‌ലാമിക് ഗ്രൂപ് ഫഹാഹീൽ അബൂഹലീഫ ഏരിയകൾ സംയുക്തമായി സംഘടിപ്പിച്ച മർഹബൻ യാ റമദാൻ പഠന സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുസ്‌ലിം സമൂഹത്തിന്റെ ഉയർച്ചയുടെയും വളർച്ചയുടെയും അടിസ്ഥാനം ഖുർആനാണ്.

ഖുർആനിനെ തിരസ്‌കരിക്കുന്നത് തകർച്ചക്ക് കാരണമാകും. ഖുർആൻ വിശിഷ്‌ടമായത് പോലെ ഖുർആൻ അനുസരിച്ച് ജീവിക്കുന്ന മനുഷ്യനും വിശിഷ്‌ടമായിരിക്കും. . പിശാചിനെ പരാജയപ്പെടുത്തി അല്ലാഹുവിനെ കണ്ടുമുട്ടുന്ന സന്തോഷമാണ് റമദാനിൽ ഓരോ വിശ്വാസിയും അനുഭവിക്കുന്നത്. ചൈതന്യവത്തായ കർമ്മങ്ങൾ ചെയ്‌ത്‌ സ്വർഗത്തിൽ ഇടം കണ്ടെത്താനുള്ള പരിശ്രമങ്ങളിൽ ഏർപ്പെടണമെന്ന് അദ്ദേഹം വിശ്വാസികളെ ഉണർത്തി.

മങ്കഫ് നജാത്ത് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പഠന സംഗമം കെ.ഐ.ജി.കുവൈത്ത് പ്രസിഡണ്ട് പി ടി ശരീഫ് ഉത്‌ഘാടനം ചെയ്‌തു. ഡോക്‌ടർ അമീർ അഹ്‌മദ്‌, ഫൈസൽ മഞ്ചേരി, എൻ പി അബ്‌ദുൽ റസാഖ്, മെഹ്‌നാസ് മുസ്‌തഫ, നിയാസ് ഇസ്‌ലാഹി, കെ. അബ്‌ദു റഹ്‌മാൻ, മുഹമ്മദ് നസീം, എം കെ നജീബ്, അബ്‌ദുള്ള ഫൈസൽ, അംജദ് അഹമ്മദുണ്ണി എന്നിവർ സംബന്ധിച്ചു.

കെ,ഐ ജി അബൂഹലീഫ ഏരിയ പ്രസിഡൻറ് അബ്‌ദുൽ ബാസിത് അധ്യക്ഷത വഹിച്ചു. ഫഹാഹീൽ ഏരിയ പ്രസിഡണ്ട് സാബിഖ് യുസുഫ് സ്വാഗതം പറഞ്ഞു. അദ്‌നാൻ സഊദ് ഖുർആൻ പാരായണം നടത്തി. സക്കീർ ഹുസൈൻ തുവ്വൂർ സമാപന പ്രസംഗം നടത്തി. പ്രോഗ്രാം കൺവീനർ പി സമീർ മുഹമ്മദ് നന്ദി പറഞ്ഞു.

Advertisment