കുവൈറ്റില്‍ 2020ലെ പാര്‍ലമെന്റ് പിരിച്ചുവിട്ട നടപടി ഭരണഘടനാ വിരുദ്ധം; 20222 ല്‍ നടന്ന തിരഞ്ഞെടുപ്പും, നിലവിലെ പാര്‍ലമെന്റ് അംഗങ്ങളും അസാധുവാകും

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ 2020ലെ പാര്‍ലമെന്റ് പിരിച്ചുവിട്ട നടപടി ഭരണഘടനാ വിരുദ്ധമെന്ന് ഭരണഘടനാ കോടതിയുടെ വിധി. ജസ്റ്റിസ് മുഹമ്മദ് അല്‍ നാജിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് രാജ്യത്തെ സംബന്ധിച്ചിടത്തോളം അതിപ്രധാനമായ വിധി പുറപ്പെടുവിച്ചത്.

Advertisment

ഇതോടെ 2022 സെപ്റ്റംബറില്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പും, നിലവിലെ പാര്‍ലമെന്റ് അംഗങ്ങളും അസാധുവാകും. 2020ല്‍ തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് അംഗങ്ങള്‍ പദവിയിലേക്ക് തിരികെയെത്തും.

2022ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ചില സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി. അമീറിന്റെ ഉത്തരവിനെ തുടര്‍ന്ന് പാര്‍ലമെന്റ് പല തവണ പിരിച്ചുവിട്ടെങ്കിലും ഇത്തരമൊരു രാഷ്ട്രീയ സാഹചര്യം കുവൈറ്റില്‍ അപൂര്‍വമാണ്.

Advertisment