ജനാധിപത്യത്തെ കശാപുചെയ്യുന്നത് ചെറുക്കുക -ഇസ് ലാഹി സെൻ്റർ

New Update
publive-image
കുവൈത്ത് സിറ്റി : ഭരണഘടന സ്ഥാനപനങ്ങളെ വരുതിയിലാക്കി ജനാധിപത്യത്തെ കശാപുചെയ്യുന്നതിനെതിരെ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് ഇന്ത്യൻ ഇസ് ലാഹി  സെൻ്റർ കേന്ദ്ര പ്രസിഡൻറ് യൂനുസ് സലീം ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. മോദീ സർക്കാരും അദാനി കമ്പനികളുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ ഏറെ ഗൗരവതരമാണെന്നും സമഗ്രമായ അന്വേഷണം വേണം.

ഹിൻഡൻബർഗ് ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്നതാണ് രാഹുൽ ഗാന്ധി വ്യക്തമാക്കിയ കാര്യങ്ങളെന്നതിനാൽ അത് രാജ്യത്തിന്റെ ഭാവിയെ തന്നെ അപകടപ്പെടുത്തുന്നതാണ്. അദാനി കമ്പനികൾക്ക് വഴിവിട്ട് സഹായം ചെയ്യുന്ന മോദീസർക്കാർ അന്വേഷണം നേരിടുക തന്നെ വേണം.

രാജ്യത്തിന്റെ പൊതു സ്വത്ത് കോർപററ്റുകൾക്ക് തീറെഴുതി കൊടുത്ത് രാജ്യത്തിന്റെ സമ്പദ്ഘടന തന്നെ ഗുരുതരമായ തകർച്ച നേരിടുന്നത് കാണാതിരുന്നു കൂടാ. ഭരണഘടനാ സ്ഥാപനങ്ങളെ വരുതിയിയിലാക്കി രാജ്യത്തെ ജനങ്ങളുടെ വായ മൂടികെട്ടാനുള്ള ഗൂഢ പദ്ധതിയാണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിക്കൊണ്ട് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത്. രാജ്യത്തിന്റെ വീണ്ടെടുപ്പിനായി ഇത്തരം അനീതികൾക്കെതിരിൽ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് ഐ.ഐ.സി നേതാക്കൾ പത്രക്കുറിപ്പിൽ ആഹ്വാനം ചെയ്തു.

Advertisment
Advertisment