മുൻ എംപിയും പ്രശസ്ത സിനിമാ താരവുമായിരുന്ന ഇന്നസെന്റിന്റെ നിര്യാണത്തിൽ കല കുവൈറ്റ് അനുശോചിച്ചു

New Update

publive-image

കുവൈറ്റ് സിറ്റി: മുൻ എംപിയും പ്രശസ്ത സിനിമാ താരവുമായിരുന്ന ഇന്നസെന്റിന്റെ നിര്യാണത്തിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അനുശോചിച്ചു. വ്യത്യസ്തമായ ഭാഷാ ശൈലിയും അഭിനയ മികവുംകൊണ്ട് മലയാള ചലച്ചിത്ര രംഗത്ത് നിറഞ്ഞു നിന്നിരുന്ന കലാകാരന്‍ എന്നതിനപ്പുറം ഇന്നസെന്റ് സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലും നിറസാന്നിദ്ധ്യമായിരുന്നു.

Advertisment

എക്കാലവും ഇടതുപക്ഷ നിലപാടിലുറച്ച് നിന്നിരുന്ന അദ്ദേഹം 2014 ലെ ലോക്സഭാ ഇലക്ഷനിൽ ചാലക്കുടി മണ്ഡലത്തിൽ മത്സരിച്ച് ലോക്സഭയിലെത്തിയതും , സ്വതസിദ്ധമായ ശൈലിയിൽ നടത്തിയ പ്രസംഗങ്ങളും , എംപിയെന്ന നിലയിൽ അദ്ദേഹം നടത്തിയ പാർലമെന്ററി പ്രവർത്തനങ്ങളും ഇന്നസെന്റിനെ സിനിമാരംഗത്തും രാഷ്ട്രീയ രംഗത്തും വേറിട്ട് നിർത്തി .

കലയോടും രാഷ്ട്രീയത്തോടും അങ്ങേയറ്റം ആത്മാർത്ഥത പുലർത്തുകയും സമൂഹത്തോട് പ്രതിബദ്ധതയുണ്ടായിരിക്കുകയും ചെയ്തിരുന്ന ഇന്നസെന്റിന്റെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും കല കുവൈറ്റ് പ്രസിഡന്റ് ശൈമേഷ് കെകെ, ജനറൽ സെക്രട്ടറി രജീഷ് സി എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Advertisment