Advertisment

'സയന്‍റിയ-2023' ശാസ്ത്രമേള ഏപ്രിൽ 28 ന് ഖൈത്താൻ കാർമൽ സ്കൂളില്‍; ഡോക്ടർ വൈശാഖൻ തമ്പി മുഖ്യാതിഥി

New Update

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റും ബാലവേദി കുവൈറ്റും സംയുക്തമായി കുവൈറ്റിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന സയൻസ് ഫെസ്റ്റ് , ഗോസ്കോര്‍ സയന്‍റിയ - 2023 ലേക്കുള്ള രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു.

Advertisment

publive-image

സബ്ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായി സയൻസ് ഫെയർ, മാത്തമാറ്റിക്‌സ് ഫെയർ, സോഷ്യൽ സയൻസ് ഫെയർ, വർക്ക് എക്സ്പീരിയൻസ് ഫെയർ, ഐടി ഫെയർ എന്നിങ്ങനെ വ്യത്യസ്തങ്ങളായ ഇനങ്ങളിലായിരിക്കും മത്സരങ്ങൾ സംഘടിപ്പിക്കുക.

ഏപ്രിൽ 28 വെള്ളിയാഴ്‌ച രാവിലെ 8 മണിമുതൽ ഖൈത്താൻ കാർമൽ സ്‌കൂളിലാണ് സയൻഷ്യ 2023 സംഘടിപ്പിക്കുന്നത്, ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സയൻസ് സെമിനാറിൽ എം ജി കോളേജ് അസിസ്റ്റന്റ് പ്രൊഫസ്സറും ശാസ്ത്ര സംവാദ രംഗത്തെ പ്രമുഖനുമായ ഡോക്ടർ വൈശാഖൻ തമ്പി മുഖ്യാതിഥിയായി പങ്കെടുക്കും

സയന്‍റിയ -2023 സംബന്ധിച്ചുള്ള വിശദാംശങ്ങൾക്കും മത്സരങ്ങളിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ രജിസ്ട്രേഷനുമായി കലയുടെ https://kalakuwait.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി 97482916, 66698116, 51714124, 50855101 എന്നീ നമ്പറുകളിലും, രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 9493 3192 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്. രജിസ്‌ട്രേഷൻ അവസാനിക്കുന്ന അവസാന തീയതി ഏപ്രില്‍ 20.

Advertisment