/sathyam/media/post_attachments/jwa8hXomb1yXa9eVWmtt.jpg)
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പൊതുസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ താമസനിയമം ലംഘിച്ച ഒമ്പത് പേരെ പിടികൂടി. അബ്ദുല്ല അല്‍ മുബാറക് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മൊബൈല്‍ പലച്ചരക്ക് കടകള്‍, ഭക്ഷണ വാഹനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. എട്ട് വാഹനങ്ങള്‍ പിടിച്ചെടുത്തു. അറസ്റ്റിലായവരെ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.