Advertisment

നൈറ്റ്‌ കാം സ്ലീപ്പിങ് ഗുളികകൾക്കു നിയന്ത്രണം ഏർപ്പെടുത്തി കുവൈത്ത് ആരോഗ്യ മന്ത്രാലയം

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: മെഡിക്കൽ പെർമിറ്റോ കുറിപ്പടിയോ ഇല്ലാതെ നൈറ്റ് കാം ഗുളികകളുടെ ഉപയോഗം, കൈവശം വയ്ക്കുക, പ്രോത്സാഹിപ്പിക്കുക, ഇറക്കുമതി ചെയ്യുകയോ വിൽക്കുകയോ ചെയ്യുന്നതിനെതിരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. അനധികൃതമായുള്ള ഉപയോഗം "ശിക്ഷാർഹമായ കുറ്റകൃത്യമായി" കണക്കാക്കപ്പെടും.

നൈറ്റ് കാം എന്ന പേരിലും മറ്റ് ജനറിക് പേരുകളിലും വിൽക്കുന്ന 'സോപിക്‌ലോൺ' ഉറക്കമില്ലായ്മക്കു ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഒന്നാണ്. സാധാരണയായി ഒന്നോ രണ്ടോ ആഴ്ചയോ അതിൽ താഴെയോ ചെറിയ ചികിത്സാ കാലയളവിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു.

വിഷാദം, ആസക്തി, ഉത്കണ്ഠ തുടങ്ങിയ ഒന്നിലധികം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന ഈ മരുന്ന് അഗീകൃത മെഡിക്കൽ സ്പെഷ്യലിസ്റ്റിന്റെ മേൽനോട്ടത്തിൽ ഉപയോഗിച്ചില്ലെങ്കിൽ ആത്മഹത്യയിലേക്ക് നയിച്ചേക്കാമെന്നും മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു. 2022 ഡിസംബറിൽ ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച മുമ്പ് അംഗീകരിച്ച നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ

ഈ തീരുമാനം.

Advertisment