കുവൈറ്റ്‌ മഹാ ഇടവക ഉയർപ്പ്‌ പെരുന്നാൾ കൊണ്ടാടി

New Update

publive-image

കുവൈറ്റ്‌ : തിന്മയുടെ ശക്തികളെ ജയിച്ച്‌ രക്ഷാകരമായ ഉയർത്തെഴുന്നേൽപ്പ്‌ നടത്തിയ ക്രിസ്തു മനുഷ്യരാശിയ്ക്ക്‌ നൽകിയ സമാധാനത്തിന്റെയും പ്രത്യാശയുടേയും സന്ദേശത്തെ അനുസ്മരിച്ച്‌ കുവൈറ്റ്‌ ഓർത്തഡോക്സ്‌ സമൂഹം ഉയർപ്പ്‌ പെരുന്നാൾ കൊണ്ടാടി.

Advertisment

publive-image

സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ ഉയർപ്പ്‌ പെരുന്നാൾ ശുശ്രൂഷകൾക്ക്‌ മലങ്കര സഭയുടെ കൽക്കത്താ ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ അലക്സിയോസ്‌ മാർ യൗസേബിയോസ്‌ മുഖ്യകാർമ്മികത്വം വഹിച്ചു. ആയിരങ്ങൾ ഭക്തിപുരസ്സരം പങ്കെടുത്ത ശുശ്രൂഷകൾക്ക്‌ ഇടവക വികാരി ഫാ. ലിജു കെ. പൊന്നച്ചൻ, സഹവികാരി ഫാ. ഡോ. ബിജു പാറയ്ക്കൽ, ഫാ. ഗീവർഗ്ഗീസ്‌ ജോൺ എന്നിവർ സഹകാർമ്മികത്വം വഹിച്ചു.

ഇടവക ട്രസ്റ്റി ജോജി ജോൺ, സെക്രട്ടറി ജിജു സൈമൺ എന്നിവരുടെ നേതൃത്വത്തിലുള്ള ഇടവക ഭരണസമിതി ഹാശാ ആഴ്ച്ചയുടേയും ഉയർപ്പിന്റേയും ക്രമീകരണങ്ങൾക്ക്‌ ചുക്കാൻ പിടിച്ചു.

Advertisment