ഒത്തൊരുമിച്ചു കെ കെ എം എ ഫർവാനിയ ബ്രാഞ്ച് ഇഫ്താർ സംഗമം

New Update

publive-image

കുവൈറ്റ്‌ സിറ്റി: കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ ഫർവാനിയ ബ്രാഞ്ച്, ദാറുൽ ഖുർആൻ മസ്ജിദ് സമീപം ഫുട്ബോൾ ഗ്രൗണ്ടിൽ ഒരുക്കിയ ഇഫ്താർ സംഗമം കേന്ദ്ര പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ സലിം പി.പി.പി അദ്ധ്യക്ഷനായ ചടങ്ങിൽ അഷ്‌റഫ് അൻവരി റമദാൻ സന്ദേശം കൈമാറി.

Advertisment

ഒടുങ്ങാത്ത ആസക്തിയും അത്യാഗ്രഹവുമായി നടക്കുന്ന മനുഷ്യ സമൂഹത്തെ യഥാർത്ഥ മനുഷ്യ പിറവിയുടെ ദൈവീക ലക്ഷ്യത്തിലേക്കുള്ള പരിശീലനവും പ്രയാണവുമാണ് റമദാൻ വൃതത്തിലൂടെയും ഇസ്‌ലാമിലെ മറ്റു അനുഷ്ടാന കർമങ്ങളിലൂടെയും നടക്കുന്നത് എന്ന് അദ്ദേഹം സദസ്സിനെ ബോധ്യപ്പെടുത്തി.

publive-image

കേന്ദ്ര വൈസ് ചെയർമാൻ എ.പി അബ്ദുൾ സലാം,കേന്ദ്ര നേതാക്കളായ കെ.സി അബ്ദുൽ കരീം, ഫർവാനിയ സോൺ പ്രസിഡന്റ് വി.കെ നാസ്സർ, കേന്ദ്ര വൈസ് പ്രസിഡന്റ് ഒ.എം ഷാഫി , ജഹ്‌റ ബ്രാഞ്ച് പ്രസിഡന്റ്‌ ഖമറുദ്ധീൻ, അബ്ബാസിയ ബ്രാഞ്ച് പ്രസിഡന്റ് ലത്തീഫ് ചങ്ങരംകുളം, ഷാഫി ഷാജഹാൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

സഫ്‌വാൻ മുഹമ്മദിന്റെ ഖിറാഅത്തോട് കൂടി തുടങ്ങിയ സംഗമത്തിൽ ജനറൽ സെക്രട്ടറി സാജിദ് ടി കെ പി സ്വാഗതവും പ്രോഗ്രാം കൺവീനർ സുൽഫി നന്ദിയും പറഞ്ഞു.

Advertisment