കൊല്ലം ജില്ലാ പ്രവാസി സമാജം, ഇഫ്താർ സംഗമം സംഘടിപ്പിച്ചു

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് അലക്സ് മാത്യൂവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മെട്രോ മെഡിക്കൽ സെന്റെർ ചെയർമാൻ മുസ്തഫാ ഹംസ ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഹമീദ് പൂളക്കൽ റമദാൻ സന്ദേശം നൽകി.

Advertisment

ജനറൽ സെക്രട്ടറി ബിനിൽ റ്റി.ഡി. സംഘടന സമൂഹത്തിൽ നടത്തിയിട്ടുള്ള സാമൂഹ്യ പ്രവർത്തനങ്ങളെ കുറിച്ച് പ്രതിപാദിച്ചു. വനിത ചെയർ പെർസൺ രൻജന ബിനിൽ, രക്ഷാധികാരികളായാ ജേക്കബ്ബ് ചണ്ണപ്പെട്ട, സലിം രാജ്,സക്കീർ പുത്തൻ പാലത്ത്, തോമസ് പളളിക്കൽ (കെ.കെ.പി. ഏ) രജീഷ് (കല) രാജൻ തോട്ടത്തിൽ (ബി.ഡി. കെ) സേവ്യർ ആന്റണി (ഫോക്ക്) ബ്ലസൺ (WAK), ഷൈജിത് (കെ.ഡി. ഏ ) ഡോജി തോമസ് (കുട കൺവീനർ) ജോൺ ദേവസ്യ (MAK ) ജയൻ സദാശിവൻ, സി.എസ്.ബാബു (സാരഥി), ഷാജി ശാമുവൽ ,തങ്കച്ചൻ (ഇ ഡി എ ) അനിൽ ആറ്റുവ, ജീവിസ് എരിഞ്ചേരി (ഒ എൻ സി പി) ശാലൂ തോമസ് (കെ.കെ.എഫ്) ബാബു ശാർങ്ധരൻ ( പ്രതീക്ഷ) സിബി ജോസഫ് (ജടായു ബീറ്റ്സ്) എന്നിവർ സംസാരിച്ചു.

publive-image

പ്രോഗ്രാം കൺവീനർ അബ്ദുൽ വാഹിദ് സ്വാഗതവും ട്രഷറർ തമ്പി ലൂക്കോസ് നന്ദിയും പറഞ്ഞു. സെക്രട്ടറിമാരായ വർഗ്ഗീസ് വൈദ്യൻ, ബൈജു മിഥുനം, പ്രമീൾ പ്രഭാകരൻ . ജോ.ട്രഷറർ സലിൽ വർമ്മ, നൈസാം , ടിറ്റോ ജോർജ് , സംഗീത് സുഗതൻ , രാജി സുജിത്, ബിജിമോൾ, ലാജി ഏബ്രഹാം , വത്സരാജ്, ലിവിൻ വർഗ്ഗീസ്, യൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

Advertisment