/sathyam/media/post_attachments/16G8W0ZZcqtsZRVHnjhj.jpg)
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നാളെ (വെള്ളി) ഈദുല്‍ ഫിത്വര്‍. മതകാര്യ മന്ത്രാലയത്തിലെ മാസപ്പിറവി സമിതിയാണ് ഇക്കാര്യം അറിയിച്ചത്. ശവ്വാല്‍ മാസപ്പിറവി ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട് അല്‍പനേരം മുമ്പ് സമിതി യോഗം ചേര്‍ന്നിരുന്നു. ശവ്വാല്‍ മാസപ്പിറവി കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. ഇത് പ്രകാരം ശവ്വാല്‍ 1 നാളെ (വെള്ളി) ആയിരിക്കുമെന്ന് അറിയിച്ചു.
അതേസമയം, അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസാ സന്ദേശം അയച്ചു. ഇന്ത്യന്‍ ജനതയുടെ പേരില്‍ കുവൈറ്റിന് ഈദുല്‍ ഫിത്വര്‍ ആശംസ നേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹ് എന്നിവര്‍ക്കും മോദി ആശംസ അറിയിച്ചു.
സാഹോദര്യത്തിന്റെയും ഒരുമയുടെയും മൂല്യങ്ങളെക്കുറിച്ച് ഈദുല്‍ ഫിത്വര്‍ ഓർമ്മിപ്പിക്കുന്നു. ഈ വിശുദ്ധ വേളയിൽ, ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് സമാധാനത്തിനും ഐക്യത്തിനും നല്ല ആരോഗ്യത്തിനും സന്തോഷത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും മോദി സന്ദേശത്തില്‍ വ്യക്തമാക്കി.
എല്ലാ വായനക്കാർക്കും ഈദുൽ ഫിത്വർ ആശംസകൾ