/sathyam/media/post_attachments/oLd48cuBUxCjuGUufXfP.jpg)
കുവൈറ്റ്: കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ് ഫഹാഹീൽ ഏരിയ അംഗം പരേതനായ റഫീഖിന്റെ കുടുംബത്തിനുള്ള കുടുംബ ക്ഷേമ പദ്ധതി ആനുകൂല്യം തലക്കുളത്തൂർ പറമ്പത്ത് റഫീഖിന്റെ വസതിയിൽ വെച്ച് അസോസിയേഷൻ പ്രവർത്തകരുടെ സാന്നിധ്യത്തിൽ വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ കുടുംബത്തിന് കൈമാറി.
പ്രസ്തുതചടങ്ങിൽ തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി പ്രമീള, തലക്കളത്തൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ പ്രജിത, വാർഡ് കൗൺസിലർ അബ്ദുൽ ജലീൽ സി, രാഷ്ട്രീയ സാംസ്കാരിക നേതാക്കളായ റോഷൻ ബാബു, കെ ചന്ദ്രൻ നായർ, സി.പി.കെ ഉമ്മർ, കെ കൃഷ്ണൻകുട്ടി, തനിയാടത്ത് ജുമ്അ മസ്ജിദ് കമ്മറ്റി പ്രസിഡണ്ട് ആലി അന്താനത് കൂടാതെ അസോസിയേഷൻ പ്രതിനിധികളായ ഓർഗനൈസിംഗ് സെക്രട്ടറി മജീദ് എം.കെ, മീഡിയ സെക്രട്ടറി അഷ്‌റഫ് കണ്ടി, അബ്ബാസിയ ഏരിയ പ്രസിഡന്റ് പ്രശാന്ത് കൊയിലാണ്ടി, കേന്ദ്ര നിർവ്വാഹക സമീതി അംഗം പ്രകാശൻ എം.എം, ഫഹാഹീൽ ഏരിയാ ജോയിൻ സെക്രട്ടറി മെഹബൂബ് മൂടാടി എന്നിവർ സന്നിഹിതരായിരുന്നു.