/sathyam/media/post_attachments/3A9oscfOhIOJHzEinijH.jpeg)
ഹ്യൂമൻ റൈറ്റ്സ് മോധവി ഖാലിദ് അൽ ഹ്യൂമൈദിയും. മാൻ പവർ അതോറിറ്റി മോധാവി മർസൂക് അൽ ഓതൈബിയും ധാരണ പത്രം കൈമാറുന്നു
കുവൈറ്റ് സിറ്റി: കുവൈറ്റ് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്‌സ് പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. ചുമതലകൾ സുഗമമാക്കുന്നതിന്നും രാജ്യത്തെ തൊഴിൽ മേഖലകൾക്ക് മികച്ച ഭാവി കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ അതോറിറ്റിയുമായി ചേർന്ന് പ്രവർത്തിക്കുന്നത് മനുഷ്യാവകാശങ്ങളുടെ മാനുഷികവും ധാർമ്മികവുമായ മൂല്യങ്ങളും കുവൈറ്റ് സർക്കാർ അംഗീകരിച്ച അന്താരാഷ്ട്ര കൺവെൻഷനുകൾ പ്രവർത്തിക്കുന്ന തത്വങ്ങളും സംവിധാനങ്ങളും കണക്കിലെടുക്കുന്നതായും ഈ മെമ്മോറാണ്ടം തൊഴിലാളികളുമായി ഫലപ്രദമായ പങ്കാളിത്തം സ്ഥാപിക്കുകയും മനുഷ്യാവകാശ മൂല്യങ്ങളും സംസ്കാരവും ഏകീകരിക്കുകയും ചെയ്യാനാകും.
കൂടാതെ രാജ്യത്തെ എല്ലാ നിയമപരവും നിയമാനുസൃതവുമായ മാർഗ്ഗങ്ങളിലൂടെ തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് അവബോധം വളർത്താൻ ലക്ഷ്യമിടുന്നതായും ഹ്യൂമൻ റൈറ്റ്സ് മോധവി ഖാലിദ് അൽ ഹ്യൂമൈദിയും. മാൻ പവർ അതോറിറ്റി മോതാവി മർസൂക് അൽ ഓതൈനീയും സംയുക്ത പ്രസ്ഥാവനയിൽ പറഞ്ഞു.