27
Saturday November 2021
Life Style

ഓടാൻ കാലുകളെന്തിന്?? ഗിന്നസ് റെക്കോർഡ് ജേതാവ് സയോൺ ക്ലാർക്ക് ചോദിക്കുന്നു

Tuesday, October 5, 2021

ഇരുപത്തിമൂന്നുകാരനായ സയോൺ ക്ലാർക്ക്.. അമേരിക്കയിലെ ഒഹയോയിൽ നിന്നുള്ള കായികതാരവും മോട്ടിവേഷണൽ സ്പീക്കറും.. ഇന്ന് ലോകം ചർച്ച ചെയ്യുന്നത് ക്ലാർക്കിനെക്കുറിച്ചാണ്. ക്ലാർക്കിന്റെ പോരാട്ടവീര്യത്തെ കുറിച്ചാണ്.. അദ്ദേഹത്തിന്റെ നിശ്ചയ ദാർഢ്യത്തെക്കുറിച്ചാണ്..

ലോക ഗിന്നസ് റെക്കോർഡ് ജേതാവായ സയോൺ ക്ലാർക്കിന്റെ ആരെയും പ്രചോദിപ്പിക്കുന്ന വിജയഗാഥ. കൈകളുപയോഗിച്ച് 20 മീറ്റർ ദൂരം വെറും 4.76 സെക്കൻഡിൽ മറികടന്നാണ് ക്ലാർക്ക് ഗിന്നസിൽ ഇടംപിടിച്ചത്. ശരീരത്തിന്റെ കീഴ്‌പോട്ടുള്ള ഭാഗം അസാധാരണ രീതിയിൽ വികസിക്കുന്ന കോഡൽ റിഗ്രസീവ് സിൻഡ്രോം എന്ന രോഗം ബാധിച്ച ക്ലാർക്കിന് ജന്മനാ കാലുകളില്ല.

എന്നാൽ സ്‌കൂൾ കാലഘട്ടം മുതൽക്കെ ഗുസ്തി ഉൾപ്പെടെ നിരവധി കായിക ഇനങ്ങളിൽ അതീവ തൽപരനായിരുന്നു ക്ലാർക്ക്. കൈകളാൽ ഏറ്റവും വേഗം ഓടിയെത്തുകയെന്നത് ക്ലാർക്കിന്റെ സ്വപ്‌നമായിരുന്നു. നിരന്തരമായ തോൽവികൾക്കും പരിശ്രമങ്ങൾക്കുമൊടുവിൽ ക്ലാർക്ക് അത് നേടുകയും ചെയ്തു..

ഫിനിഷിങ് പോയിന്റ് കടന്നുവെന്ന് മനസിലാക്കുന്നതിന് മുമ്പ് തന്നെ എന്റെ ശരീരവും മനസും ആഹ്ലാദപൂരിതമായെന്ന് ക്ലാർക്ക് പറയുന്നു. താനും പ്രണയിനിയും ഉൾപ്പെടെ എല്ലാവരും ആകാംഷാഭരിതരായിരുന്നു. അനിർവചനീയമായ നിമിഷമായിരുന്നുവതെന്നും ക്ലാർക്ക് പറഞ്ഞു. ഒഴിവുകഴിവുകൾ ഇല്ലെന്ന് ആവർത്തിച്ച് മന്ത്രിക്കുന്നതോടൊപ്പം തന്റെ പരിധികൾക്കപ്പുറത്ത് നിന്ന് നിരന്തരമായി പരിശ്രമിച്ച് ലക്ഷ്യത്തിലെത്തിച്ചേരുകയായിരുന്നു ക്ലാർക്ക്.

ഒളിമ്പിക്‌സ് സ്വർണ ജേതാവും ഗിന്നസ് റെക്കോർഡ് നേട്ടക്കാരനുമായ ബച്ച് റെയ്‌നോൾഡ്‌സ് ആണ് ക്ലാർക്കിന്റെ പരിശീലകൻ. നീണ്ട കാലത്തെ സ്വപ്‌ന സാക്ഷാത്കാരത്തിനായി ക്ലാർക്കിനെ പാകപ്പെടുത്തിയതും ധൈര്യം നൽകിയതുമെല്ലാം ഒത്തിരി പിന്തുണയുമായി കൂടെ നിന്ന പരിശീലകനായിരുന്നു.

വൈകല്യങ്ങളുള്ളവരോട് പ്രത്യേകിച്ച് അത്തരത്തിലുള്ള കുഞ്ഞുങ്ങളോട് ക്ലാർക്കിന് പറയാനുള്ളത് ഇതാണ്.. ”പ്രയാസമായിരിക്കും.. എങ്കിലും ഹൃദയത്തിൽ നിശ്ചയദാർഢ്യമുണ്ടെങ്കിൽ ആഗ്രഹങ്ങൾ നേടിയെടുക്കാം.. നിങ്ങൾക്ക് വൈകല്യമുണ്ടെങ്കിലും ഇല്ലെങ്കിലും എന്റെ സന്ദേശം ഇതുതന്നെ..”

ക്ലാർക്ക് ഗർഭസ്ഥ ശിശുവായിരിക്കെ അമ്മ ശരിയായി ആരോഗ്യശുശ്രൂക്ഷ നടത്താതിരുന്നതാണ് വൈകല്യത്തിന് കാരണമായതെന്ന് ഡോക്ടർമാർ പറയുന്നു. ഗർഭിണിയായിരിക്കെ മയക്കുമരുന്നുകൾ അമിതമായി ഉപയോഗിച്ചതും ക്ലാർക്കിനെ ദോഷമായി ബാധിച്ചു. കോഡൽ റിഗ്രസീവ് സിൻഡ്രോം ബാധിതനാകാൻ കാരണവും അതുതന്നെ. രണ്ട് ശസ്ത്രക്രിയകൾക്ക് ശേഷമാണ് നേരെ നട്ടല്ലുനിവർത്തി നിൽക്കാൻ പോലും ക്ലാർക്കിന് സാധ്യമായത്.

16 വയസ് വരെ അനാഥലായത്തിലായിരുന്നു ക്ലാർക്ക് വളർന്നത്. ഇക്കാലയളവിൽ നിരവധി മാനസിക പീഡനങ്ങൾക്കും ക്ലാർക്ക് വിധേയനായി. ഒടുവിൽ സ്‌നേഹനിധിയായ ഒരമ്മ ക്ലാർക്കിനെ തേടിയെത്തുകയും ദത്തെടുത്ത് പരിചരിക്കുകയും ചെയ്തു. തന്റെ ജീവിതത്തിൽ നടന്ന ഏറ്റവും നല്ല കാര്യം കിംബേർലി ഹോക്കിൻസ് എന്ന സ്ത്രീ തന്നെ മകനായി സ്വീകരിച്ചതാണെന്ന് ക്ലാർക്ക് പറയുന്നു.

സ്‌കൂളിലും നാട്ടിലും ചുറ്റുപാടിലുമായി നിരന്തരമായി തന്നെ അവഹേളിച്ചവരോട് ക്ലാർക്കിന് ഇന്ന് ഒന്നേ പറയാനുള്ളൂ. അത് നന്ദിയാണ്. അകമഴിഞ്ഞ നന്ദി. തന്നെ ഇത്രയും ശക്തനാക്കിയതിന് ഹൃദയത്തിൽ നിന്നും നന്ദി. 2024ൽ നടക്കാനിരിക്കുന്ന ഒളിമ്പിക്-പാലാമ്പിക്‌സുകളിൽ ഗുസ്തിയിലും വീൽചെയർ റേസിങ്ങിലും മത്സരിക്കുകയാണ് ഇനി ക്ലാർക്കിന്റെ സ്വപ്‌നം.

വെബ്സൈറ്റിൽ അപ്ഡേഷൻ നടക്കുന്നതിനാൻ പുതിയ വാർത്തകൾ അപ് ലോഡ് ചെയ്യുന്നതിലും വാർത്ത ലിങ്കുകൾ തുറക്കുന്നതിലും നേരിയ താമസം നേരിടുന്നുണ്ട്. മാന്യ വായനക്കാർ സഹകരിക്കുമല്ലോ.

Related Posts

More News

അത്യന്തം അപകടകാരിയായ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദത്തിന് ഡബ്ള്യു എച്ച് ഒ നൽകിയിരിക്കുന്ന പേരാണ് ഒമൈക്രോൺ. ഡബ്ള്യു എച്ച് ഒ ലോകരാഷ്ട്രങ്ങൾക്ക് ഇതുസംബന്ധമായ മുന്നറിയിപ്പ് നൽകിയിരിക്കുന്നു. വളരെവേഗം പടരുന്ന ഈ വകഭേദം വാക്സിൻ മൂലമുള്ള പ്രതിരോധ സുരക്ഷയെ ഭേദിക്കാൻ കഴിവുള്ളതാണ്.കൂടുതൽ കരുതലും ശ്രദ്ധയുമില്ലെങ്കിൽ അപകടമാണ്. ആദ്യം നവമ്പർ 24 നു ദക്ഷിണാഫ്രിക്കയിലും പിന്നീട് ബോട്ട്സുവാന , ബെൽജിയം,ഹോംഗ്‌കോംഗ്, ഇസ്രായേൽ നമീബിയ, സിംബാബ്‌വെ, ലെസോതോ എന്നീ രാജ്യങ്ങളിലും ഇതിന്റെ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഇവിടേക്കുള്ള വിമാനസർവീസുകൾ പല […]

സംസ്ഥാനത്ത് വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ വിവാഹിതരുടെ മതം തെളിയിക്കുന്ന രേഖയോ, മതാചാര പ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ ആവശ്യമില്ലെന്നും വിവാഹ രജിസ്ട്രേഷനുള്ള മെമ്മോറാണ്ടത്തിനൊപ്പം വിവാഹം ചെയ്യുന്നവരുടെ ജനനതീയതി തെളിയിക്കുന്ന അംഗീകൃത രേഖകളും വിവാഹം നടന്നത് തെളിയിക്കുന്ന രേഖയും മതിയെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. 2008ലെ വിവാഹ രജിസ്ട്രേഷൻ ചട്ടങ്ങൾ പ്രകാരം എല്ലാ വിവാഹങ്ങളും കക്ഷികളുടെ മതഭേദമന്യേ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് നിഷ്‌കർഷിച്ചിരുന്നു. എന്നാൽ, 2015ൽ ചട്ടത്തിൽ ഭേദഗതി […]

ആംസ്റ്റര്‍ഡാം: ദക്ഷിണാഫ്രിക്കയില്‍ നിന്ന് നെതര്‍ലന്‍ഡ്‌സിലെത്തിയ 61 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ ഷിഫോള്‍ വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലുകളില്‍ ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണ്. പോസീറ്റിവ് ആയവരില്‍ ഒമിക്രോണ്‍ വകഭേദം ഉണ്ടോ എന്ന് അറിയാനായി കൂടുതല്‍ പരിശോധനകള്‍ നടത്തണമെന്ന് അധികൃതര്‍ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയതിന് പിന്നാലെ അറുന്നൂറോളം പേരെ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.

ദുബൈ: പുതിയ കൊവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ചില രാജ്യങ്ങള്‍ പ്രവേശന വിലക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുതിയ നിര്‍ദ്ദേശങ്ങളുമായി എമിറേററ്‌സ് എയര്‍ലൈന്‍. യാത്രയ്ക്ക് മുമ്പ് നിയന്ത്രണങ്ങള്‍ പരിശോധിക്കണമെന്ന് എമിറേറ്റ്‌സ് അറിയിച്ചു. സിംഗപ്പൂര്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതോടെയാണ് എമിറേറ്റ്‌സ് വെബ്‌സൈറ്റില്‍ നിര്‍ദ്ദേശങ്ങള്‍ വന്നത്. നിയന്ത്രണങ്ങള്‍ ബാധകമാകുന്ന യാത്രക്കാര്‍ റീബുക്കിങ് ഉള്‍പ്പെടെയുള്ളവയ്ക്കായി അതത് ട്രാവല്‍ ഏജന്റുമാരെ ബന്ധപ്പെടുകയോ എമിറേറ്റ്‌സ് കാള്‍ സെന്ററിനെ സമീപിക്കുകയോ ചെയ്യണമെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു.

തിരുവനന്തപുരം: ചരക്ക് സേവന നികുതി വകുപ്പ് ആംനസ്റ്റി പദ്ധതി 2021 ലേക്ക് ഓപ്ഷൻ സമർപ്പിക്കുവാനിലുള്ള അവസാന തീയതി നവംബർ 30 ന് അവസാനിക്കും. ചരക്ക് സേവന നികുതി നിയമം നിലവിൽ വരുന്നതിനു മുൻപുണ്ടായിരുന്ന നികുതി നിയമങ്ങളായ കേരള മൂല്യവർദ്ധിത നികുതി, കേന്ദ്ര വിൽപന നികുതി, കാർഷികാദായ നികുതി, പൊതു വിൽപന നികുതി, ആഡംബര നികുതി, സർചാർജ്, എന്നീ നിയമങ്ങൾ പ്രകാരമുള്ള കുടിശ്ശികകൾ തീർക്കാനാണ് ആംനസ്റ്റി പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. പിഴയിലും പലിശയിലും 100% ഇളവ് ലഭിക്കും എന്നാൽ കേരള […]

ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന്റെ ഭാഗമായി തിങ്കളാഴ്ച നടത്താനിരുന്ന പാര്‍ലമെന്റിലേക്കുള്ള ട്രാക്ടര്‍ റാലി മാറ്റിവെക്കാന്‍ കര്‍ഷക സംഘടനകളുടെ തീരുമാനം. അതിര്‍ത്തിയിലെ കര്‍ഷക സമരം തുടരാനും കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു. ഡിസംബര്‍ നാലിന് അടുത്ത യോഗം ചേരുന്നത് വരെ പുതിയ സമരം ഉണ്ടാവില്ല. അതേ സമയം, സമരത്തിനിടെ കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുന്നതിൽ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു. നഷ്ടപരിഹാര കാര്യത്തിലും സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ വ്യക്തമാക്കി.

കോട്ടയം: ഇരുപത്തെട്ടു വർഷം കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ്, മീനച്ചിൽ താലൂക്ക് കാർഷിക വികസന ബാങ്ക് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ച ഇ.ജെ ആഗസ്തി കേരള കോൺഗ്രസ് (എം) പാർട്ടിയേയും ചെയർമാൻ ജോസ് കെ മാണിയേയും തള്ളിപ്പറയുന്നത് അദ്ദേഹം പാർട്ടി വിട്ടത് കൊണ്ട് വന്നു ചേർന്ന സ്ഥാന നഷ്ടം മൂലം ഉണ്ടായ നിരാശകൊണ്ടെന്ന്   സണ്ണി തെക്കേടം പറഞ്ഞു ആഗസ്തി സാർ പ്രസിഡണ്ടായും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനറായും പ്രവർത്തിച്ച സമയത്താണ് അംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡ് വിതരണം […]

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരം കപിൽ ദേവായി രൺവീർ സിങ് വേഷമിടുന്ന “83” യുടെ ടീസർ റിലീസ് ചെയ്തു. ചിത്രത്തിന്‍റെ സംവിധായകന്‍ കബീർ ഖാനാണ് സോഷൃൽ മീഡിയയിലൂടെ ടീസർ പങ്കുവച്ചത്. രൂപം കൊണ്ടും വേഷവിധാനം കൊണ്ടും കപിൽ ദേവായി രൺവീർ എത്തുന്നതിന്‍റെ ചിതങ്ങൾ ഇതിനോടകം സമൂഹ മാധൃമങ്ങളിൽ വൈറലായിരുന്നു. വിവിയൻ റിച്ചാർഡ്‌സിന് മദൻ ലാൽ എറിഞ്ഞ പന്ത് കപിൽ ദേവ് ഇന്തൃൻ ക്രിക്കറ്റ് ആരാധകരെ മുൾമുനയിൽ നിർത്തിച്ച ക്യാച്ചെടുക്കുന്നതാണ് ടീസറിൽ കാണുന്നത്. സാഖിബ് സലീം, ഹാർഡി സന്ധു, […]

അമേരിക്കയിലെ വിസ്‌കോണ്‍സിനില്‍ ക്രിസ്മസ് പരേഡ് കൂട്ടക്കൊലയുടെ ജീവിക്കുന്ന രക്തസാക്ഷിയായി പതിനൊന്നു വയസ്സുകാരി ജെസ്സലിന്‍ ടോറസ്. പരേഡ് നടക്കുന്നതിനിടയിലേക്ക് അക്രമി വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. നവംബര്‍ 21 ന് നടന്ന അപകടത്തില്‍ പരിക്കേറ്റ ഒമ്പത് കുട്ടികളില്‍ ഒരാളാണ് ജെസ്സലിന്‍ ടോറസ്. അബോധാവസ്ഥയിലുള്ള ജെസ്സലിന്‍ ഇപ്പോള്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ പിടിച്ചു നിര്‍ത്തുന്നത്. അമേരിക്കയില്‍ കഴിഞ്ഞ ദിവസം താങ്ക്‌സ്ഗിവിംഗ് ഡേ ആഘോഷിച്ചപ്പോള്‍ ആശുപത്രിക്കിടക്കയില്‍ മകള്‍ക്കരികിലിരുന്ന് ജസ്സലിന്റെ അമ്മ എഴുതിയ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ കണ്ണീര്‍ പടര്‍ത്തി വൈറലായിരുന്നു. ഒരമ്മയും ഇങ്ങനൊരവസ്ഥയിലൂടെ കടന്നു […]

error: Content is protected !!