Advertisment

ഇത് അപൂർവ്വങ്ങളിൽ അപൂർവ്വം; ഡോക്ടർമാർക്കും ലോകത്തിനും അത്ഭുതമായി 12 സെന്റീമീറ്റർ നീളമുള്ള വാലുമായി കുഞ്ഞ് ജനിച്ചു

author-image
admin
New Update

publive-image

Advertisment

ബ്രസീലിയ : ഡോക്ടർമാർക്കും ലോകത്തിനും അത്ഭുതമായി വാലുമായി കുഞ്ഞ് ജനിച്ചു. ബ്രസീലിലെ ഫോർട്ടെലാസയിലാണ് ജന്തുക്കളോട് സമാനമായ രീതിയിൽ പുറകിൽ വാലുമായി കുഞ്ഞ് ജനിച്ചത്. വാലിന് 12 സെന്റീ മീറ്റർ നീളമുണ്ട്. പിന്നീട് ശസ്ത്രക്രിയയിലൂടെ ഈ വാൽ നീക്കം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.

ബ്രസീലിലെ പ്രമുഖ മെഡിക്കൽ ജേണലാണ് വാലുമായി കുഞ്ഞുജനിച്ച വിവരം ലോകത്തെ അറിയിച്ചത്. വാലിന്റെ അറ്റത്തായി 4 സെന്റീമീറ്റർ വ്യാസത്തിൽ ഉരുണ്ട ഭാഗവും ഉണ്ട്. ചങ്ങലയും ബോളും എന്ന പേരിൽ ഡോക്ടർമാർ വിശേഷിപ്പിച്ച ഇത് മനുഷ്യവാലാണെന്നാണ് ഇവർ പറയുന്നത്. അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രമേ ഇങ്ങിനെ സംഭവിക്കാറുള്ളൂവെന്നും ഡോക്ടർമാർ പറയുന്നു.

വാലോടുകൂടി കുഞ്ഞ് ജനിച്ചത് അത്ഭുതത്തോടെയാണ് ശാസ്ത്രലോകവും നോക്കികാണുന്നത്. അതേസമയം സ്‌കാനിംഗിൽ ഇത്തരം ഒരു വാലുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്. നാലാഴ്ച പിന്നിടുമ്പോൾ ഭ്രൂണത്തിന് ഇത്തരത്തിൽ വാലുള്ളതായി കാണാറുണ്ട്. എന്നാൽ ഭ്രൂണം വളരുമ്പോൾ ഇത് അപ്രത്യക്ഷമാകാറാണ് പതിവ്. ടെയിൽ ബോൺ രൂപപ്പെടുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ വാലുണ്ടാകുന്നത്.

life style
Advertisment