27
Saturday November 2021
Life Style

“ബോഡി ബില്‍ഡിംഗില്‍ ഒരു ദിവസം ലോക റെക്കോര്‍ഡ് നേടാന്‍ ഞാന്‍ എന്നെത്തന്നെ പ്രചോദിപ്പിക്കുകയും പരിശ്രമിപ്പിക്കുകയും ചെയ്തു, ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് എന്റെ സ്വപ്നമായിരുന്നു”: ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ബോഡി ബില്‍ഡര്‍

Thursday, October 14, 2021

പ്രതീക് ജനിച്ചപ്പോള്‍, അവന്റെ കൈകളും കാലുകളും വളരെ ചെറുതായിരുന്നു. അതുകണ്ട് ഡോക്ടര്‍മാര്‍ മാതാപിതാക്കളോട് പറഞ്ഞത്, പ്രതീകിന് ഒരിക്കലും നടക്കാനോ തനിയെ നീങ്ങാനോ പോലും കഴിയില്ല, ജീവിതത്തിലുടനീളം മറ്റൊരാളുടെ സഹായവും പിന്തുണയും ആവശ്യമാണ് എന്നാണ്.

എന്നാല്‍ വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിനൊടുവില്‍ പ്രതീക് അതിനെയെല്ലാം മറി കടന്നാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് എന്ന നേട്ടം കൈവരിച്ചിരിക്കുന്നത്. തുടക്കത്തില്‍, അദ്ദേഹത്തിന് തന്റെ ചെറിയ കൈകള്‍ക്കൊണ്ട് വ്യായാമ ഉപകരണങ്ങള്‍ എടുക്കാന്‍ ബുദ്ധിമുട്ടായിരുന്നു. പക്ഷേ അദ്ദേഹം സ്ഥിരോത്സാഹത്തോടെ പരിശ്രമിച്ച് തന്റെ ലക്ഷ്യത്തിലെത്തി.

തന്റെ അമ്മാവന്‍ ബോഡി ബില്‍ഡിംഗ് ചെയ്യുന്നത് കണ്ടപ്പോഴാണ് അദ്ദേഹവും അത് ആരംഭിച്ചത്. ”ഞാന്‍ വ്യായാമം ചെയ്യാന്‍ തുടങ്ങിയപ്പോള്‍, എന്റെ ധാരാളം സുഹൃത്തുക്കളും ഗ്രാമീണരും എന്നെ വിമര്‍ശിച്ചു. ‘നിനക്കത് നേടാനാകില്ല’ എന്ന് അവര്‍ പറഞ്ഞു.

എന്നാല്‍ ലോകത്തിന് എന്നെ കാണിച്ചുകൊടുക്കാന്‍, ഞാന്‍ അത് സ്വയം ഒരു വെല്ലുവിളിയായി ഏറ്റെടുത്തു. ബോഡി ബില്‍ഡിംഗില്‍ ഒരു ദിവസം ലോക റെക്കോര്‍ഡ് നേടാന്‍ ഞാന്‍ എന്നെത്തന്നെ പ്രചോദിപ്പിക്കുകയും പരിശ്രമിപ്പിക്കുകയും ചെയ്തു.” പ്രതീക് പറയുന്നു.

2016 ലാണ് പ്രതീക് ആദ്യമായി ഒരു ബോഡി ബില്‍ഡിംഗ് മത്സരത്തില്‍ പങ്കെടുക്കുന്നത്. അന്നു മുതലുള്ള പരിശ്രമത്തിന്റെ ഫലമായി പ്രതീക് ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളില്‍ 40ലധികം ബോഡി ബില്‍ഡിംഗ് മത്സരങ്ങളില്‍ പങ്കെടുത്തു. മത്സരങ്ങളില്‍ പങ്കെടുക്കുമ്പോള്‍, മറ്റ് ബോഡി ബില്‍ഡര്‍മാര്‍ തന്നെ കണ്ട് ‘ഞെട്ടാറുണ്ടെന്ന്’ അദ്ദേഹം പറയുന്നു.

എന്നാല്‍ അതിനെയൊക്കെ മറികടന്ന് അയാള്‍ തന്റെ ലക്ഷ്യത്തിനായി ഉറച്ച് പരിശ്രമിച്ചുക്കൊണ്ടേയിരുന്നു. ഉയരമില്ലാത്ത തന്നെപ്പോലെ സമാന ബുദ്ധിമുട്ടുകള്‍ നേരിടുന്ന മറ്റ് ആളുകളെ പ്രോത്സാഹിപ്പിക്കാനും പ്രചോദിപ്പിക്കാനും തനിക്ക് കഴിയുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. പ്രതീകിന്റെ ഒരു ദിവസം ആരംഭിക്കുന്നത് 30 മിനിറ്റ് ഓട്ടത്തോടെയാണ്.

പ്രഭാതഭക്ഷണത്തിന് ശേഷം, പ്രതീക് രണ്ട് മണിക്കൂറോളം ജിമ്മില്‍ പരിശീലം നടത്താറുണ്ട്. വൈകുന്നേരത്തെ മറ്റൊരു 30 മിനിറ്റ് ഓട്ടത്തോടെ തന്റെ ഒരു ദിവസം പ്രതീക് അവസാനിപ്പിക്കുന്നു. പരിശീലനത്തിനിടെ അദ്ദേഹം ഇന്‍സ്റ്റാഗ്രാം ആരാധകര്‍ക്കായി ചിത്രങ്ങള്‍ എടുക്കുകയും തന്റെ പരിശീലന പുരോഗതിയെക്കുറിച്ച് ഫോളോവേഴ്സിനെ അറിയിക്കുകയും ചെയ്യാറുണ്ട്.

വെബ്സൈറ്റിൽ അപ്ഡേഷൻ നടക്കുന്നതിനാൻ പുതിയ വാർത്തകൾ അപ് ലോഡ് ചെയ്യുന്നതിലും വാർത്ത ലിങ്കുകൾ തുറക്കുന്നതിലും നേരിയ താമസം നേരിടുന്നുണ്ട്. മാന്യ വായനക്കാർ സഹകരിക്കുമല്ലോ.

Related Posts

More News

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. സാല്‍വയിലാണ് സംഭവം നടന്നത്. സ്വദേശി യുവതിയാണ് മരിച്ചതെന്ന് പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു. അപ്പാർട്ട്‌മെന്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നതിനെ തുടർന്ന് അയൽവാസികൾ ഫയർഫോഴ്‌സിൽ വിവരമറിയിച്ചതിനെ തുടർന്ന് വാതിൽ തുറന്നപ്പോൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കുവൈറ്റ് സിറ്റി: ജഹ്‌റയില്‍ സംഘട്ടനത്തിലേര്‍പ്പെട്ട യുവാക്കളില്‍ നാലു പേരെ പൊലീസ് പിടികൂടി. നിരവധി പേരാണ് സംഘട്ടനത്തിലേര്‍പ്പെട്ടത്. ഇവരുടെ കൈയ്യില്‍ ആയുധങ്ങളുമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ ആകാശത്തേക്ക് വെടിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് യുവാക്കള്‍ പിരിഞ്ഞുപോയി. ഇവരില്‍ നാലു പേരെ പൊലീസ് പിടികൂടി. മറ്റുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.

കുവൈറ്റ് സിറ്റി: കുവൈറ്റ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് (കെജിഎസി) ബിറ്റ്‌കോയിന്‍ കറന്‍സി ഡിവൈസുകള്‍ പിടിച്ചെടുത്തതായി പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതു സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഡിവൈസുകള്‍ പരിശോധിക്കാൻ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്രാ) യിൽ നിന്നുള്ള കെജിഎസി വിദഗ്ധരെ നിയോഗിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കി.

കുവൈറ്റ് സിറ്റി: പുതിയ വൈറസ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, സാംബിയ, മൊസാംബിക്, ലെസോത്തോ, ഇശ്വതിനി, മലാവി, സിംബാബ്‌വെ എന്നിവിടങ്ങളിലേക്കുള്ള നേരിട്ടുള്ള വാണിജ്യ വിമാന സർവീസുകൾ നിർത്തിവച്ചതായി കുവൈത്ത് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. കാര്‍ഗോ പ്ലെയിനുകള്‍ക്ക് നിയന്ത്രണം ബാധകമല്ലെന്നാണ് സൂചന. മേൽപ്പറഞ്ഞ രാജ്യങ്ങളിൽ നിന്ന് വരുന്ന പൗരന്മാർക്ക് ഏഴ് ദിവസത്തേക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ ബാധകമാണ്. രാജ്യത്തെത്തുമ്പോഴും, ക്വാറന്റൈനിന്റെ ആറാം ദിവസവും പിസിആര്‍ പരിശോധന നടത്തും.  

ന്യൂഡല്‍ഹി: ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയത് മുഖ്യമന്ത്രിയെ എം.എല്‍.എ.പദത്തിലേക്ക് തരംതാഴ്ത്തിയത് പോലെയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ശൈത്യകാലത്ത് കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെയും അദ്ദേഹം വിമര്‍ശിച്ചു. “സാധാരണ കേന്ദ്ര ഭരണ പ്രദേശങ്ങളെ സംസ്ഥാനമാക്കി ഉയര്‍ത്താറാണ് പതിവ്. പക്ഷെ ഇവിടെ സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശമാക്കി തരംതാഴ്ത്തി. അത് ഡി.ജി.പിയെ എസ്.എച്ച്.ഒ. ആക്കുന്നതുപോലെ, മുഖ്യമന്ത്രിയെ എം.എല്‍.എ. ആക്കുന്നതുപോലെയാണ്” – കുല്‍ഗാമില്‍ നടന്ന പരിപാടിയില്‍ ഗുലാംനബി പറഞ്ഞു.

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 218 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 130 പേരാണ്. 413 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 3374 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

തിരുവനന്തപുരം: പോലീസിനെക്കുറിച്ച് ചോദിക്കുമ്പോൾ ഹലാലിനെക്കുറിച്ച് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ തന്ത്രം പഴകിത്തേഞ്ഞതാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കേരളത്തിലെ പോലീസ് വകുപ്പിൻ്റെ പരാജയത്തെക്കുറിച്ചുള്ള മാധ്യമ ചർച്ചകൾ വഴിതിരിച്ചുവിടാനാണ് മുഖ്യമന്ത്രി ഇന്ന് ‘ഹലാലു ‘മായി ഇറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ ആരോപിച്ചു. വി. മുരളീധരന്റെ കുറിപ്പ്… പോലീസിനെക്കുറിച്ച് ചോദിക്കുമ്പോൾ ഹലാലിനെക്കുറിച്ച് പറയുന്ന പിണറായി വിജയൻ്റെ തന്ത്രം പഴകിത്തേഞ്ഞതാണ്. കേരളത്തിലെ പോലീസ് വകുപ്പിൻ്റെ പരാജയത്തെക്കുറിച്ചുള്ള മാധ്യമ ചർച്ചകൾ വഴിതിരിച്ചുവിടാനാണ് മുഖ്യമന്ത്രി ഇന്ന് ‘ഹലാലു ‘മായി ഇറങ്ങിയിരിക്കുന്നത്. ന്യൂനപക്ഷത്തിൻ്റെ സംരക്ഷകനെന്ന് […]

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാർക്ക് പോലും ഭീഷണിയാകുന്ന തരത്തിൽ,നരേന്ദ്ര മോദിയുടെ അവകാശവാദങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ അക്ഷീണം പരിശ്രമിക്കുന്ന പി ആർ ഏജൻസി നടത്തിപ്പുകാരനാവുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഫേസ്ബുക്ക് പോസ്റ്റ്… നാട്ടുകാർ കാര്യമായി തന്നെ പരിഗണിക്കുന്നില്ലെന്ന തിരിച്ചറിവാണ് നാട്ടിൽ നടക്കുന്ന സംഭവങ്ങളെല്ലാം നമ്മൾ ഉണ്ടാക്കിയതാണെന്നു പറയാൻ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയിലെ എട്ടുകാലി മമ്മൂഞ്ഞ് എന്ന കഥാപാത്രത്തിന് പ്രേരണയായത്. കഴിഞ്ഞദിവസം നീതി ആയോഗ് പുറത്തിറക്കിയ […]

തൃശൂര്‍: തൃശൂരിൽ 52 വിദ്യാർത്ഥിനികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. സെന്റ് മേരിസ് കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഹോസ്റ്റലിലെ കുടിവെള്ളത്തിൽ നിന്ന് വൈറസ് പകർന്നതാണെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ വൈറോളജി ലാബിൽ നിന്നുള്ള റിപ്പോർട്ടിൽ ആണ് രോഗബാധ സ്ഥിരികരിച്ചത്.

error: Content is protected !!