മുംബൈ: കഴിക്കാൻ വാങ്ങിയ ഭക്ഷണത്തിൽ സവാളയില്ലാത്തതിനെ തുടർന്ന് അക്രമാസക്തയായി യുവതി. സൈക്കിളിൽ ഭക്ഷണം വിൽക്കുന്ന യുവാവിൽ നിന്നും ഖസ്ത കച്ചോരി എന്ന വിഭവമാണ് യുവതി കഴിക്കാൻ വാങ്ങിയത്. എന്നാൽ തനിക്ക് ലഭിച്ച് ഭക്ഷണത്തിൽ സവാളയുടെ കുറവുണ്ടെന്നാരോപിച്ച് യുവതി വഴക്കുണ്ടാക്കുകയായിരുന്നു. കച്ചവടക്കാരനുമായി വഴക്കിലേർപ്പെട്ടതിനുശേഷം ഇയാളെ അസഭ്യം പറയുകയും ചെയ്തു. ട്വിറ്റിറിൽ പങ്കുവെച്ച ഈ ദൃശ്യങ്ങൾ ഇതിനോടകം വൈറലായി.
കഴിക്കാൻ വാങ്ങിയ ഭക്ഷണത്തിൽ സവാളയില്ലെന്ന് മനസിലാക്കിയ യുവതി കച്ചവടക്കാരനോട് സവാള ആവശ്യപ്പെടുന്നു. എന്നാൽ കൈയ്യിൽ ഒരു സവാള പോലും അവശേഷിക്കുന്നില്ലെന്നായിരുന്നു കച്ചവടക്കാരൻ നൽകിയ മറുപടി. ഇതിനു ശേഷം യുവതി ഭക്ഷണം കഴിച്ചു. പിന്നീട് ഭക്ഷണത്തിന്റെ പണം നൽകാൻ ആവശ്യപ്പെട്ടപ്പോഴാണ് യുവതി കച്ചവടക്കാരനെ അസഭ്യം പറയാൻ ആരംഭിച്ചത്. ഭക്ഷണത്തിൽ സവാളയില്ലാത്തതിനാൽ പണം നൽകില്ലെന്നാണ് യുവതി പറഞ്ഞത്.
ഭക്ഷണം വിതരണം ചെയ്യുന്നയാളാണെങ്കിൽ സാധനങ്ങൾ തീരുമ്പോൾ എന്തുകൊണ്ട് അവ വാങ്ങിവെച്ചില്ലെന്നാണ് യുവതി കച്ചവടക്കാരനോട് ചോദിച്ചത്. യുവതിയും കച്ചവടക്കാരനും തമ്മിൽ കലഹം ആരംഭിച്ചതിനെ തുടർന്ന് പ്രദേശത്ത് ആളുകൾ കൂടി. എന്നിട്ടും കലിയടങ്ങാതെ യുവതി ബഹളം തുടർന്നു.
Wo stree hai kuch bhi kar sakti hai pic.twitter.com/IyLB45sZzk
— Sarcastic Caravan ™ (@Saffron_Smoke) November 7, 2021
കൂടി നിന്ന ജനക്കൂട്ടവും യുവതിയോട് കച്ചവടക്കാരന് പണം നൽകാൻ ആവശ്യപ്പെട്ടപ്പോൾ കുപിതയായ യുവതി ഇയാൾ ഭക്ഷണം വിതരണം ചെയ്യാൻ ഉപയോഗിക്കുന്ന സൈക്കിൽ മറിച്ചിട്ടു. സൈക്കിളിൽ ഉണ്ടായിരുന്നു ഭക്ഷണങ്ങളും താഴെ വീണു. എന്നിട്ടും ദേഷ്യം സഹിക്കാൻ വയ്യാതെ യുവതി കച്ചവടക്കാരനെ തല്ലുകയും ചെയ്തു.