സ്വർണ്ണത്തിനേക്കാൾ വിലയുള്ള യുബാരി തണ്ണിമത്തൻ ; ഈ പഴത്തിന്റെ വിലയ്‌ക്ക് ഒരാൾക്ക് സ്വർണ്ണമോ ഒരു തുണ്ട് ഭൂമിയോ വാങ്ങാം

author-image
admin
New Update

publive-image

Advertisment

കൃഷിരീതിയിലും രുചിയിലും നിരവധി പുതുമകളോടെ ഓരോ ദിവസവും പുതിയ ഇനം പഴങ്ങളും പച്ചക്കറികളും ലോകത്തെ വിവിധ മാർക്കറ്റുകളിൽ എത്താറുണ്ട്. ആ കൂട്ടത്തിലേക്കാണ് യുബാരി തണ്ണിമത്തൻ എന്ന പഴത്തിന്റെ വരവ്. മത്തൻ വർഗത്തിൽപ്പെട്ട യുബാരി മെലണിന് സ്വർണ്ണത്തിനേക്കാൾ വിലയുണ്ട്.

ലോകത്തിലെ ഏറ്റവും വിലകൂടിയ പഴമാണ് യുബാരി തണ്ണിമത്തൻ. ഒരു കിലോയ്‌ക്ക് 20 ലക്ഷം രൂപ വിലയാണ് ഇവയ്‌ക്കുള്ളത്. ഈ പഴത്തിന്റെ വിലയ്‌ക്ക് ഒരാൾക്ക് സ്വർണ്ണമോ ഒരു തുണ്ട് ഭൂമിയോ വാങ്ങാം. ജപ്പാനാണ് യുബാരി തണ്ണിമത്തന്റെ നാട്. എങ്കിലും എളുപ്പത്തിൽ ഈ പഴം ലഭിക്കണമെന്നില്ല. എന്നാൽ വർഷത്തിൽ ഏത് സമയത്തും കായ്ഫലമുണ്ടാകും എന്നതാണ് ഇവയുടെ മറ്റൊരു സവിശേഷത

കച്ചവടക്കാർക്കും , റസ്റ്റോറന്റുകാർക്കുമൊന്നും ഈ പഴം ലഭിക്കാറില്ല. രാജ്യത്തുടനീളം സമ്പന്നർക്കിടയിൽ ഇതിന് ആവശ്യക്കാരുണ്ട്. ജപ്പാനിലെ യുബാരി മേഖലയിൽ ഹൊക്കൈഡോ പ്രിഫെക്ചറിലെ ഒരു പ്രത്യേക പ്രദേശത്ത് മാത്രമേ ഇവ വളർത്താൻ കഴിയൂ.

ഈ പ്രദേശത്തെ അഗ്‌നിപര്‍വ്വത ചാരമുള്ള മണ്ണും തണ്ണിമത്തന്‍ വളരാന്‍ സഹായിക്കുന്നുണ്ട്. 25 മുതല്‍ 28 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയില്‍ സൂക്ഷിക്കേണ്ടതിനാല്‍ തണ്ണിമത്തന്‍ ഹരിതഗൃഹത്തിനുള്ളിലാണ് വളരുന്നത്. അങ്ങനെ വൻതോതിൽ കൃഷി ചെയ്യപ്പെടാറുമില്ല.

ഹോക്കൈഡോയുടെ വടക്കന്‍ കാലാവസ്ഥയുടെ സൂര്യപ്രകാശമുള്ള പകലുകളിലും തണുത്ത രാത്രികളിലും തണ്ണിമത്തന്‍ മികച്ച രീതിയില്‍ വളരും. ഇതാണ് യുബാരി തണ്ണിമത്തനെ ഇത്ര രുചികരമാക്കുന്നത്. മാത്രമല്ല, യുബാരി മെലൺ വളരെക്കാലം സൂക്ഷിക്കാന്‍ കഴിയില്ല. പാകമായതിനു ശേഷം വളരെ വേഗം കഴിക്കുകയും വേണം.

ഉയർന്ന നിലവാരമുള്ള ഈ പഴം തികച്ചും വൃത്താകൃതിയിലുള്ളതും അസാധാരണമാംവിധം മിനുസമാർന്ന പുറംതൊലി ഉള്ളതുമാണ്. ഷാംപെയ്ൻ, ബർബൺ, കോബി ബീഫ് തുടങ്ങിയ നിരവധി ആഡംബര ഭക്ഷണ പാനീയങ്ങൾ പോലെ, യുബാരി തണ്ണിമത്തനും അമൂല്യമായ ഭക്ഷണമായാണ് ലോകത്തെ ഭക്ഷണപ്രേമികൾ കാണുന്നത്. 2019ൽ രണ്ട് യുബാരി തണ്ണിമത്തൻ 42,450 ഡോളറിനാണ് (31.6 ലക്ഷം രൂപ) വിറ്റത്.

ഓരോ മത്തനും പൂർണ വളർച്ചയെത്താൻ 100 ദിവസം വരെ എടുക്കും. ഇത്രയും വിലപിടിപ്പുള്ളതായതുകൊണ്ടുതന്നെ കർഷകർ പ്രത്യേക ശ്രദ്ധയും പരിചരണവുമാണ് ഓരോ പഴത്തിനും നൽകുന്നത്.

മെയ് അവസാനം മുതല്‍ ഓഗസ്റ്റ് ആദ്യം വരെ മാത്രമേ പഴം പാകമാകൂ. യുബാരി തണ്ണിമത്തന്‍ വളര്‍ത്താന്‍ ഉപയോഗിക്കുന്ന പാടങ്ങളുടെ എണ്ണവും പരിമിതമാണ്.

life style
Advertisment