2021 ൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച വാക്ക് കൊറോണയും ക്വാറന്റീനുമല്ലെന്ന് ഓക്‌സ്ഫഡിന്റെ കണ്ടെത്തൽ

author-image
admin
New Update

publive-image

Advertisment

വാഷിംഗ്ടൺ : കൊറോണക്കാലത്ത് ലോകം ഏറ്റവും കൂടുതൽ ഉപയോഗിച്ച വാക്ക് ഏതായിരിക്കും?കൊറോണ അല്ലെങ്കിൽ ക്വാറന്റീൻ എന്നായിരിക്കും പലരുടേയും ഉത്തരം. എന്നാൽ അല്ലെന്നാണ് ഓക്‌സ്ഫഡ് ഇംഗ്ലീഷ് ഡിക്ഷനറിയുടെ കണ്ടെത്തൽ. ഈ വർഷം ഏറ്റവും കൂടുതൽ ഉപയോഗിച്ച വാക്ക് വാക്‌സ് ( vax ) എന്നാണ് ഓക്‌സ്ഫഡ് ഇംഗ്ലീഷ് ഡിക്ഷനറി അധികൃതർ വെളിപ്പെടുത്തിയത്.

കൊറോണ വാക്‌സിനുമായി ബന്ധപ്പെട്ടാണ് ഈ വാക്ക് പ്രചാരത്തിലായത്. പശു എന്നർത്ഥം വരുന്ന vacca എന്ന വാക്കിൽ നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം. 1790, 1800-കളിൽ വസൂരിക്ക് എതിരായ വാക്സിനു വേണ്ടി പ്രവർത്തിച്ച ശാസ്ത്രസംഘത്തിലെ പ്രധാനിയായ ബ്രീട്ടീഷ് ശാസ്ത്രജ്ഞൻ എഡ്വേഡ് ജെനറിന്റെ ഗവേഷണവുമായി ബന്ധപ്പെട്ടാണ് ഈ വാക്ക് നിലവിൽവന്നത്.

ഇതുമായി ബന്ധപ്പെട്ട double-vaxxed, unvaxxed and anti-vaxxer എന്നീ വാക്കുകളെല്ലാം വ്യാപകമായി ഉപയോഗിക്കപ്പെട്ടതായി ഓക്സ്ഫഡ് ഇംഗ്ലീഷ് ഡിക്ഷനറി സീനിയർ എഡിറ്റർ ഫിയോണ മക്പേഴ്സൺ വ്യക്തമാക്കി. vaxxie, vax-a-thon, vaxinista എന്നിങ്ങനെ വേറെയും വാക്കുകൾ വാക്സുമായി ബന്ധപ്പെട്ടുണ്ടായി.

1980-കളിലും ഈ വാക്ക് പ്രചാരത്തിലുണ്ടായിരുന്നുവെങ്കിലും പിന്നീട് അധികമൊന്നും ഉപയോഗിക്കപ്പെട്ടില്ല.കൊറോണ മഹാമാരി ലോകത്ത് പിടിമുറുക്കിയതിന് ശേഷമാണ് വാക്സ് എന്ന വാക്ക് വീണ്ടും പ്രചാരത്തിൽവന്നത്. മഹാമാരി എന്നർത്ഥം വരുന്ന pandemic എന്ന വാക്കിന്റെ ഉപയോഗവും ഈ വർഷം 57,000 തവണ വർദ്ധിച്ചു. Vax, vaxx എന്നിങ്ങനെ രണ്ട് തരത്തിൽ ഈ വാക്ക് എഴുതാറുണ്ടെങ്കിലും Vax ആണ് കൂടുതലായി ഉപയോഗിക്കപ്പെട്ടത്.

life style
Advertisment