/sathyam/media/post_attachments/K7xHDDKnXE2Df64qAxQu.jpg)
ഒരു കഴുതയുടെ വില അഞ്ചു ലക്ഷം രൂപ. ബത്തേശ്വർ മേളയിൽ എത്തിച്ച ദീപു എന്ന കഴുതയുടെ ഇന്നത്തെ മാര്‍ക്കറ്റ് വില അഞ്ച് ലക്ഷമാണ്. കനൗജ് സ്വദേശിയായ സൽമാനാണ് ദീപുവിനെ ബത്തേശ്വർ മേളയിൽ എത്തിച്ചത്.
അമൃത്സരി ഇനത്തിൽപ്പെട്ട ദീപുവിനെ രണ്ട് വർഷം മുമ്പ് മൂന്ന് ലക്ഷം രൂപയ്‌ക്കാണ് വാങ്ങിയതെന്ന് സൽമാൻ പറഞ്ഞു. ബത്തേശ്വറിന് പുറമെ അലിഗഡ്, ദൗജി, കാസ്ഗഞ്ച്, ഗദ്ഗംഗ മേളകളിലും ദീപുവിനെ കൊണ്ടുപോയിട്ടുണ്ട്.
വൈഷ്ണോദേവിയുടെ മലകയറ്റത്തിലും മറ്റ് മലയോര പ്രദേശങ്ങളിലും ഭക്തർ ഉപയോഗിക്കാനായി കഴുതകളെ കൊണ്ടു പോകാറുണ്ട്. ഒരു കഴുതയ്‌ക്ക് ഇത്രയ്‌ക്ക് വിലയോ എന്ന് ചോദിച്ചാൽ സൽമാൻ പറയും തന്റെ കഴുതയുടെ ഭക്ഷണങ്ങളെ കുറിച്ച്. ഒരു ദിവസം ദീപു അകത്താക്കുന്ന കശുവണ്ടിയുടെയും, ബദാമിന്റെയും കണക്കും
ആഗ്രയിലെ ചരിത്രപ്രസിദ്ധമായ ബത്തേശ്വർ കന്നുകാലി മേളയിൽ, ആഡംബര വാഹനങ്ങളേക്കാൾ വില കൂടുതലാണ് നല്ലയിനം കുതിരകൾക്കും കഴുതകൾക്കും. നേരത്തെ പോലീസിന്റെയും പട്ടാളത്തിന്റെയും കുതിരകളും മത്സരത്തിൽ പങ്കെടുത്തിരുന്നു. പിന്നീട് ആ മത്സരം അവസാനിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us