Advertisment

വീടിന് മുന്നില്‍ മനോഹരമായ പൂന്തോട്ടം; പൂക്കൾ യഥാർത്ഥത്തിലുള്ളതല്ലന്ന് വീട്ടുകാരി, അത്ഭുതപ്പെട്ട് കാഴ്ചക്കാര്‍

author-image
admin
New Update

publive-image

Advertisment

വീട് മനോഹാരമാക്കുവാൻ ഏറെ ഇഷ്ടമുള്ളവരാണ് ആളുകൾ. ആകർഷകമായ സാധനങ്ങൾ ഉപയോഗിച്ചും ഡിസൈനിൽ പ്രത്യേകതകൾ കൊണ്ടുവന്നും വീടുകൾ മനോഹരമാക്കുന്നു. വീടിന് ചുറ്റുവട്ടത്തായി ചെടികളും മരങ്ങളും നട്ടുപിടിപ്പിച്ചും മനോഹരമാക്കുന്നു.

വിരിഞ്ഞു നിൽക്കുന്ന പൂക്കൾക്ക് നടുവിൻ ഒരു വീടിരിക്കുന്ന കാഴ്ച അതി മനോഹരം തന്നെ. അമേരിക്കയിലുള്ള 53 കാരിയായ ഫിയോണയ്‌ക്കും പൂക്കൾ കൊണ്ട് അലങ്കരിച്ച ഒരു വീട് സ്വന്തമായിട്ടുണ്ട്. ഇതിലെന്താണിത്ര പ്രത്യേകത എന്നാണല്ലേ….

വീടിന്റെ മുൻഭാഗം മുഴുവൻ പൂക്കൾ കൊണ്ട് മൂടിയിരിക്കുകയാണ്. ഫിയോണ വീട് അലങ്കരിച്ച പൂക്കൾ യഥാർത്ഥത്തിലുള്ളതല്ല ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് കുപ്പികൾ പുനരുപയോഗം ചെയ്ത് നിർമ്മിച്ചവയാണ്.

ഒന്നും രണ്ടുമല്ല 1000 ത്തിലധികം പ്ലാസ്റ്റിക് കുപ്പികളാണ് ഇതിനായി ഉപയോഗിച്ചത്. 12 അടി നീളമുള്ളതാണ് ഫിയോണിന്റെ സൃഷ്ടി. മുകൾ നിലയിലെ ജനാല മുതൽ താഴെ നിലയിലെ വാതിൽപടി വരെ നീളമുണ്ട് ഫിയോണയുടെ സൃഷ്ടിക്ക്. 11 മാസം കെണ്ടാണ് ഫിയോണ ഇത് ചെയ്തത്.

2014-ൽ ലണ്ടൻ ടവറിൽ നടന്ന വേവ് ഡിസ്പ്ലേയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നിർമ്മിച്ചതെന്ന് ഫിയോണ പറഞ്ഞു. നിരവധി പേരാണ് ഫിയോണയുടെ സൃഷ്ടിക്കായി സഹായം നൽകിയത് ദൂരസ്ഥലങ്ങളിൽ നിന്നു പോലും ആളുകൾ ഫിയോണയ്‌ക്ക് കുപ്പികൾ അയച്ചുകൊടുത്തു.

പ്രകൃതിയെ സംരക്ഷിക്കാൻ തന്നാലാവുന്നത് ശ്രമിക്കുകയാണ് ഫിയോണ. വഴിയരികിലും ജലാശയങ്ങളിലും മറ്റും അലക്ഷ്യമായി കിടന്ന് പ്രകൃതിക്ക ഭീഷണിയായി തീരേണ്ടിയിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളെ തന്റേതായ രീതിയിൽ മനോഹര സൃഷ്ടിയാക്കി മാറ്റിയെടുത്ത ഫിയോണയെ ഏറെ പേരാണ് അഭിനന്ദിക്കുന്നത്. ഫിയോണയുടെ ആശയം സ്വീകരിച്ച് പലരും പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് കരകൗശലങ്ങൾ നിർമ്മിക്കാൻ തുടങ്ങി.

life style
Advertisment