നാസയുടെ ഭാവി ചാന്ദ്ര ദൗത്യത്തിനായി തെരഞ്ഞെടുത്ത 10 പേരിൽ മലയാളിയായ അനിൽ മേനോനും

author-image
admin
New Update

publive-image

നാസയുടെ ഭാവി ചാന്ദ്ര  ദൗത്യത്തിനായി 12000 പേരിൽനിന്നും തെരഞ്ഞെടുത്ത 10 പേരിൽ നാസയിലെ ഫ്ലൈറ്റ് സർജനായ അനിൽ മേനോനുമുണ്ട്. അനിൽ മേനോൻ പാതി മലയാളിയാണെന്നുകൂടി അറിയണം. മലയാളിയായ ശങ്കരന്‍ മേനോന്റേയും ഉക്രെയ്ന്‍കാരിയായ ലിസ സാമോലെങ്കോയുടേയും മകനാണ് അമേരിക്കയിൽ ജനിച്ചുവളർന്ന 45 കാരനായ അനില്‍ മേനോന്‍.

Advertisment

publive-image

എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ഡോക്ടറായ ഇദ്ദേഹം, ബഹിരാകാശ ഗവേഷകരുടെ ആരോഗ്യപരിപാല നവുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. 2010 ലെ ഹെയ്തി ഭൂകമ്പം, 2015 ലെ നേപ്പാളിലുണ്ടായ ഭൂകമ്പം, 2011 ലെ റെനോ എയര്‍ഷോ അപകടം എന്നിവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തന സംഘത്തില്‍ ഇദ്ദേഹവുമുണ്ടായിരുന്നു.

അടുത്തവർഷം ജനുവരിയിലാണ് ഈ പത്തംഗ സംഘത്തിന്റെ രണ്ടു വർഷത്തെ പരിശീലനം ആരംഭിക്കുക. 6 പുരുഷന്മാരും 4 സ്ത്രീകളുമാണ് ഈ 10 പേരിലുള്ളത്. 2025 ൽ ഒരു പുരുഷനെയും സ്ത്രീയെയും ഒരുമിച്ച് ചന്ദ്രനിലേക്ക് അയക്കാനാണ് നാസ പദ്ധതിയിടുന്നത്. ഈ തെരഞ്ഞെടുക്കപ്പെട്ട 10 പേരും ഭാവിയിൽ എപ്പോഴെങ്കിലും അന്തരീക്ഷത്തിലേക്ക് കുതിച്ചേക്കാം.

Advertisment