മലിനജലത്തില്‍ നിന്ന് ബിയര്‍; വിവാദമായി പുതിയ പദ്ധതി

author-image
admin
Updated On
New Update

publive-image

Advertisment

പല പ്രദേശങ്ങളിലും വീടുകളില്‍ നിന്നും കച്ചവടസ്ഥാപനങ്ങളില്‍ നിന്നുമെല്ലാം പുറന്തള്ളുന്ന മലിനജലം വലിയ പാരിസ്ഥിതിക പ്രശ്നത്തിന് ഇടയാക്കാറുണ്ട്. പ്രത്യേകിച്ച് നഗരപ്രദേശങ്ങളിലാണ് മലിനജലം വലിയ തലവേദനയാകാറ്. എന്നാല്‍ ഇതേ മലിനജലം ശുദ്ധീകരിച്ച് ഉപയോഗിക്കാന്‍ സാധിച്ചാലോ?

കേള്‍ക്കുമ്പോള്‍ പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ പ്രയാസമുള്ളസംഗതി തന്നെയാണിത്. ഇതേ പ്രശ്നമാണിപ്പോള്‍ സിംഗപ്പൂരിലെ പുതിയൊരു പദ്ധതി നേരിടുന്നത്. മലിനജലം ശുദ്ധീകരിച്ച് അതുപയോഗിച്ച് ബിയര്‍ നിര്‍മ്മിക്കുന്നതാണ് പദ്ധതി.

സര്‍ക്കാര്‍ തന്നെയാണ് ഈ പദ്ധതി കൊണ്ടുവന്നിരിക്കുന്നത്. സിംഗപ്പൂര്‍ വാട്ടര്‍ ഏജന്‍സിയായ PUB ആണ് പുതുമയാര്‍ന്ന പരീക്ഷണത്തിന് തുടക്കമിട്ടിരിക്കുന്നത്. ഗുണമേന്മയുള്ളതും രുചികരവുമായ ബിയര്‍ ആണ് തങ്ങള്‍ ഇത്തരത്തില്‍ മലിനജലം ശുദ്ധീകരിച്ച് ഉത്പാദിപ്പിക്കുന്നതെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.

'ന്യൂ ബ്ര്യൂ' എന്നാണ് ഈ പുതിയ ബിയര്‍ ബ്രാന്‍ഡിന്‍റെ പേര്. ഇതെക്കുറിച്ചുള്ള വിശദാംശങ്ങള്‍ PUB തന്നെ സോഷ്യല്‍ മീഡിയ അടക്കമുള്ളയിടങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയിലും പുറത്തും ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയരുകയാണ്. മലിനജലം എത്ര ശുദ്ധീകരിച്ചാലും അത് കുടിക്കാൻ യോഗ്യമാകുമോ എന്ന സംശയമാണ് ഏവരും പങ്കുവയ്ക്കുന്നത്.

ഇപ്പോള്‍ തന്നെ ശുദ്ധജലത്തിന്‍റെ ദൗര്‍ലഭ്യം പലയിടങ്ങളെയും ബാധിക്കുന്നുണ്ട്. ഈ പ്രശ്നത്തിന് പരിഹാരമെന്ന നിലയ്ക്കാണ് ഇത്തരമൊരു പദ്ധതിയിലേക്ക് ( Beer from Sewage ) നീങ്ങാന്‍ തങ്ങള്‍ തീരുമാനിച്ചതെന്നാണ് PUB അറിയിക്കുന്നത്. ആര്‍ക്ക് വേണമെങ്കിലും മാതൃകയാക്കാവുന്ന പദ്ധതിയാണിതെന്നും ഇവര്‍ പറയുന്നു.

എന്തായാലും 'ന്യൂ ബ്ര്യൂ'വിനെതിരെ വിമര്‍ശനങ്ങള്‍ കൊഴുക്കുകയാണ്. ട്രോളുകളും കുറവല്ല. പോഷകസമൃദ്ധമായ ബിയര്‍ ആയിരിക്കും ഇത്തരത്തില്‍ ഉണ്ടാക്കുന്നതെന്നും ഇത് രുചികരമായിരിക്കുമെന്നതില്‍ സംശയമില്ലെന്നുമെല്ലാം ആളുകള്‍ പരിഹാസരൂപേണ പറയുന്നു.

Advertisment