പോസിറ്റീവ് എനർജി അഥവാ 'ചീ' വീടിന്റെ മുന്നിൽ നിന്ന് അകത്തേക്ക് പ്രവേശിക്കാൻ തടസ്സം ഉണ്ടാകരുത്.അതായത് പ്രധാന വാതിലിന് മുന്നിൽ മരമോ തൂണോ ഒന്നും പാടില്ല. പ്രധാന വാതിലിന് പുറത്തോ ജനാലകളിലോ കണ്ണാടി വെച്ച് കഴിഞ്ഞാലും'ചീ'റിഫ്ലെക്ട് ചെയ്തു പുറത്തേക്ക് പോകും. മറ്റൊരുതരത്തിൽ പറഞ്ഞാൽ ഈ വീട്ടിൽ ഐശ്വര്യം ഉണ്ടാകില്ല എന്ന് കണക്കാക്കാം.
കണ്ണാടിക്ക് വലിയ പ്രാധാന്യമാണ് ഫെങ്ഷൂയി കൽപ്പിക്കുന്നത്. തെറ്റായ സ്ഥാനത്തിരിക്കുന്ന ബാത്റൂം പൊളിച്ചു കളയുന്നതിന് പകരം അതിന്റെ എതിർവശത്ത് വലിയ ഒരു കണ്ണാടി വച്ചാൽ പരിഹാരമായി.എന്നാൽ ബെഡ്റൂമിലെ കണ്ണാടിയിൽ കട്ടിലിൽ കിടക്കുന്ന ആളുടെ പ്രതിബിംബം കാണാൻ പാടില്ല എന്നാണ് ഈ ശാസ്ത്ര നിർദ്ദേശിക്കുന്നത്.
കുബേര പ്രതിമ വടക്കുവശത്ത് വയ്ക്കുന്നതും പ്രധാന വാതിലിന് അഭിമുഖമായി വയ്ക്കുന്നതുമെല്ലാം ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. അതേപോലെ ഒരു നാണയം കടിച്ചുകൊണ്ട് കൊണ്ടിരിക്കുന്ന തവളയുടെ പ്രതിമ പ്രധാന വാതിലിന് അരികിലായി വച്ചാൽ വീട്ടിലേക്കുള്ള പണത്തിന്റെ ഒഴുക്ക് വർദ്ധിക്കുകയും ചെയ്യും.
കപ്പലിന്റെ മാതൃക വീടുകളിലും ഓഫീസിലും എല്ലാം പലരുംവയ്ക്കാറുണ്ട്.കപ്പൽ പുറത്തേക്ക് പോകുന്ന രീതിയിലാണെങ്കിൽ ആ വീട്ടുകാർക്ക് എപ്പോഴും പുറത്തേക്ക് പോകേണ്ട സാഹചര്യങ്ങൾ വന്നുചേരാം. വീട്ടിലിരിക്കാൻ കഴിയില്ല എന്ന് ചുരുക്കം.
വീട്ടിനകത്ത് വടക്കുവശത്തായി ഒരു അക്വേറിയം വയ്ക്കുന്നതും കിഴക്കുവശത്തായി മുളകളോ അവയുടെ ചിത്രങ്ങളോ വയ്ക്കുന്നതും എല്ലാം തൊഴിൽരംഗത്തെ വളർച്ചയ്ക്കും ഐശ്വര്യത്തിനും നല്ലതാണ്.ബിസിനസ് സ്ഥാപനങ്ങൾ ഇതുവച്ചാൽ വ്യാപാരം വർദ്ധിക്കുക ചെയ്യും.വടക്കുവശത്ത് ഒരു ആമയുടെ പ്രതിമയോ ചിത്രമോ വയ്ക്കുന്നതും ആയുസ്സിനും എന്ന് അഭിവൃദ്ധിക്കും നല്ലതാണ്.