New Update
Advertisment
നമ്മളിൽ പലരും പൂച്ച പ്രേമികളാണ്. പൂച്ചകളുടെ രസകരമായ വീഡിയോകൾക്ക് സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരാണുള്ളത്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. മാന്തുന്നത് പൂച്ചകളുടെ ഒരു ശീലമാണ്.
പൂച്ച ലാപ് ടോപ്പിന് മുകളിലിരുന്ന് സ്ക്രീനിൽ മാന്തുന്നതാണ് വീഡിയോയിലുള്ളത്. ക്യാറ്റ്സ് ഓഫ് ഇൻസ്റ്റഗ്രാം എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നുമാണ് വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ വളരെ പെട്ടെന്ന് തന്നെ വെെറലായി.
ഒരു മേശപ്പുറത്ത് വച്ചിരുന്ന ലാപ്‌ടോപ്പിന് മുകളിലിരുന്ന് പൂച്ച സ്ക്രീനിൽ മാന്തി കളിക്കുന്നത് വീഡിയോയിൽ കാണാം. വീഡിയോയ്ക്ക് 65,000-ത്തിലധികം പേർ കണ്ട് കഴിഞ്ഞു. നിരവധി പേർ രസകരമായ കമന്റുകളും ചെയ്തിട്ടുണ്ട്.