അമ്പരന്ന് നാട്ടുകാർ, കുളിമുറി പൊളിച്ചപ്പോള്‍ കണ്ടെത്തിയത് 60തോളം പാമ്പുകളെ

author-image
admin
Updated On
New Update

publive-image

ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലെ ഒരു വീട്ടിലാണ് നിറയെ പാമ്പുകളെ കണ്ടെത്തയിത്. വീടിന്റെ കുളിമുറിയിൽ നിന്ന് 60തോളം പാമ്പുകളും 75 മുട്ടകളുള്ള തോടുകളും കണ്ടെത്തി. രഞ്ജിത് സിങ് എന്നയാളുടെ വീടിൻറെ കുളിമുറിയിൽ നിന്നാണ് പാമ്പുകളെ കണ്ടെത്തിയത്.

Advertisment

വളരെ കാലമായി വീട് വാടകയ്ക്ക് നൽകിയിരിക്കുകയായിരുന്നു രഞ്ജിത് സിങ്. കുളിമുറിയിൽ നിന്ന് പാമ്പുകൾ ഒന്നൊന്നായി പുറത്ത് വരുന്നത് കണ്ട ഇയാൾ പാമ്പ് പിടിത്തക്കാരെ വിവരം അറിയിച്ചു. പാമ്പ് പിടിത്തക്കാർ സ്ഥലത്തെത്തി കുളിമുറി പരിശോധിച്ചപ്പോഴാണ് ഒന്നും രണ്ടും അല്ല അതിൽ കൂടുതൽ പാമ്പുകളെ കണ്ടെത്തിയത്.

നീണ്ട പരിശ്രമത്തിനൊടുവിൽ മുഴുവൻ പാമ്പുകളെയും പിടികൂടുകയും കാട്ടിലേക്ക് തുറന്ന് വിടുകയും ചെയ്തു. ഈ വീട്ടിൽ വൻതോതിൽ മാലിന്യമുണ്ടായിരുന്നതായും കൂടാതെ ഡ്രൈനേജിങ് സംവിധാനം ശരിയായ വിധത്തിൽ അല്ലാത്തതും കൊണ്ടാണ് പാമ്പുകൾ വർധിക്കാൻ കാരണമെന്നും പ്രദേശവാസികൾ പറഞ്ഞു.

Advertisment